കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിക്കാനെത്തുന്നത് പ്രമുഖർ
മനാമ: സംഘടനകളുടെ നേതൃത്വത്തിൽ ബഹ്റൈനിൽ നടക്കുന്ന നവരാത്രി ആഘോഷങ്ങൾക്കും വിദ്യാരംഭ ചടങ്ങിനുമായി എത്തുന്നത് വിവിധ രംഗങ്ങളിലെ പ്രശസ്തർ. ആഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ സംഘടനകൾ തുടങ്ങികഴിഞ്ഞിട്ടുണ്ട്. സെപ്റ്റംബർ 30നാണ് വിദ്യാരംഭം.പല സംഘടനകളും ഒരുമാസം മുേമ്പ രജിസ്ട്രേഷൻ ആരംഭിച്ചിട്ടുണ്ട്.
കേരളീയ സമാജത്തിൽ പ്രമുഖ കഥാകൃത്ത് എം. മുകുന്ദനാണ് എഴുത്തിനിരുത്ത് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുക. സമാജത്തിൽ കഴിഞ്ഞ 16 വര്‍ഷമായി വിദ്യാരംഭ ആഘോഷം നടക്കുന്നുണ്ട്. ഇത്തവണ ആദ്യാക്ഷരം കുറിക്കുന്നതിനുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചിട്ടുണ്ട്. സമാജം അംഗങ്ങൾ അല്ലാത്തവർക്കും പങ്കെടുക്കാം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 100 പേര്‍ക്കാണ് അവസരം ലഭിക്കുക. സമാജം ഓഫിസില്‍ നേരിെട്ടത്തി രജിസ്ട്രേഷൻ നടത്തണം. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും 33988231, 17251878 എന്നീ നമ്പറുകളിൽ വിളിക്കാം.
ശ്രീനാരായണ കൾചറൽ സൊസൈറ്റി കുറെ വർഷങ്ങളായി നവരാത്രി ആഘോഷങ്ങൾ നടത്തുന്നുണ്ട്. ഇൗ വർഷം കാവാലം ശ്രീകുമാറാണ് വിദ്യാരംഭം കുറിക്കാൻ എത്തുന്നത്. ഒ.എൻ.വി, മധുസൂദനൻ നായർ, ശ്രീകുമാരൻ തമ്പി തുടങ്ങിയവരാണ് പോയ വർഷങ്ങളിൽ ഇവിടെ വിദ്യാരംഭം കുറിച്ചിട്ടുള്ളത്.
വിപുലമായ പരിപാടികളോടെയാണ് കേരള സോഷ്യൽ ആൻറ് കൾചറൽ അസോസിയേഷൻ (എൻ.എസ്.എസ്) നവരാത്രി ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്. ഗായകൻ ജി. വേണുഗോപാലാണ് ഇത്തവണ മുഖ്യാതിഥി. അദ്ദേഹം കുരുന്നുകൾക്ക് വിദ്യാരംഭം കുറിക്കും.
ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ മജീഷ്യൻ ഗോപിനാഥ് മുതുകാടാണ് വിദ്യാരംഭം കുറിക്കുന്നത്. പത്ത് ദിവസം നീണ്ട ആഘോഷങ്ങളിൽ വിവിധ പരിപാടികൾ നടക്കും. അറാദ് അയ്യപ്പ ക്ഷേത്രത്തിൽ നവരാത്രിയുടെ ഭാഗമായി പ്രത്യേക പൂജകളുണ്ടാകും. മാളികപ്പുറം മേൽശാന്തി മനോജ് എമ്പ്രാന്തിരിയാണ് ഇവിടെ വിദ്യാരംഭം കുറിക്കാൻ എത്തുന്നത്. കാനൂ അയ്യപ്പ ക്ഷേത്രത്തിലും നവരാത്രി പൂജകൾ നടക്കും. ക്ഷേത്രം പൂജാരി നാരായണൻ നമ്പൂതിരിയാണ് വിദ്യാരംഭത്തിന് നേതൃത്വം നൽകുന്നത്. സംഗീതജ്ഞൻ വിധ്യാദരൻ മാഷ്, മുരുകൻ കാട്ടാക്കട തുടങ്ങിയവർ ഇവിടെ മുൻവർഷങ്ങളിൽ എത്തിയിരുന്നു.
ബഹ്റൈനിൽ വിദ്യാരംഭം കുറിക്കുന്നവരുടെ എണ്ണം വർഷംതോറും കൂടുകയാണ്. സൗദിയിൽനിന്നും വിദ്യാരംഭത്തിനായി ഇവിടേക്ക് പ്രവാസികൾ എത്താറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.