പുതിയ യു.എസ് നേവൽ കമാൻഡർ ഹമദ് രാജാവുമായി കൂടിക്കാഴ്ച നടത്തുന്നു
Posted On
date_range Updated On
date_range പുതിയ യു.എസ് നേവൽ കമാൻഡർ ഹമദ് രാജാവുമായി കൂടിക്കാഴ്ച നടത്തി
മനാമ: യു.എസ് നേവൽ ഫോഴ്സ് സെൻട്രൽ കമാൻഡിെൻറ പുതിയ കമാൻഡർ വൈസ് അഡ്മിറൽ സാമുവൽ പപാറോ രാജാവ് ഹമദ് ബിൻ ഇൗസ ആൽ ഖലീഫയുമായി കൂടിക്കാഴ്ച നടത്തി. അൽ സഫ്രിയ പാലസിലായിരുന്നു കൂടിക്കാഴ്ച.
വൈസ് അഡ്മിറലിനെ സ്വാഗതം ചെയ്ത രാജാവ് പുതിയ ചുമതലകളിൽ എല്ലാ ആശംസകളും നേരുകയും ചെയ്തു. മേഖലയിലെ സമാധാനത്തിനും സുരക്ഷക്കും നടത്തുന്ന പ്രവർത്തനങ്ങൾ വിജയകരമാകെട്ടയെന്നും രാജാവ് പറഞ്ഞു.
അമേരിക്കയും ബഹ്റൈനും തമ്മിലുള്ള തന്ത്രപ്രധാനമായ ബന്ധം രാജാവ് എടുത്തുപറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള ദശാബ്ദങ്ങൾ നീണ്ട സഹകരണം പരസ്പര വിശ്വാസത്തിലും ബഹുമാനത്തിലും അധിഷ്ഠിതമാണെന്നും അദ്ദേഹംപറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.