യൂനിറ്റി ബഹ്റൈന്റെ മലയാളം പാഠശാല പ്രവേശനോത്സവം
Posted On
date_range Updated On
date_range യൂനിറ്റി ബഹ്റൈൻ മലയാളം പാഠശാല പ്രവേശനോത്സവം
മനാമ: യൂനിറ്റി ബഹ്റൈന്റെ മലയാളം പാഠശാല പ്രവേശനോത്സവം 2026, കുട്ടികളുടെ വിവിധ കലാപരിപാടികളോടെ റിഫയിൽ അരങ്ങേറി. വ്യവസായ പ്രമുഖനും സാമൂഹിക പ്രവർത്തകനുമായ പമ്പാവാസൻ നായർ വിളക്ക് കൊളുത്തി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പ്രസന്നകുമാർ അധ്യക്ഷത വഹിച്ചചടങ്ങിൽ ജനറൽ സെക്രട്ടറി രമ ബാലചന്ദ്രൻ സ്വാഗതം പറഞ്ഞു. ചടങ്ങിൽ മേജർ പ്രിൻസ് ജോസ്, ഗിരീഷ്, അനിൽ വള്ളംകുളം എന്നിവർ സംസാരിച്ചു.
ചാരിറ്റി കോഡിനേറ്റർ സുദീപ് രാഘവൻ ആശംസകൾ നേരുകയും വൈസ് പ്രസിഡന്റ് ഗായത്രി പ്രസാദ് നന്ദിയും പറഞ്ഞു. എന്റർടൈൻമെന്റ് സെക്രട്ടറി സുനോജ് ഭാസ്കർ യോഗം നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.