ഈദ് സൗഹൃദ സംഗമത്തിൽ ജമാൽ ഇരിങ്ങൽ സംസാരിക്കുന്നു
Posted On
date_range Updated On
date_range മനാമ ഏരിയ ഈദ് സൗഹൃദ സംഗമം സംഘടിപ്പിച്ചു
മനാമ: ഫ്രൻഡ്‌സ് സോഷ്യൽ അസോസിയേഷൻ മനാമ ഏരിയയുടെ ആഭിമുഖ്യത്തിൽ ഈദ് സൗഹൃദ സംഗമം സംഘടിപ്പിച്ചു. മനാമ ഏരിയ പ്രസിഡന്റ് എ.എം. ഷാനവാസ് അധ്യക്ഷത വഹിച്ച പരിപാടിയിൽ ഫ്രൻഡ്‌സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് ജമാൽ ഇരിങ്ങൽ ഈദ് സന്ദേശം നൽകി. മനുഷ്യർ തമ്മിലുള്ള ഊഷ്മളമായ ബന്ധങ്ങളും പ്രവാചകൻ ഇബ്രാഹിമിന്റെ ത്യാഗനിർഭരമായ ജീവിതവുമാണ് പെരുന്നാളിന്റെ ഏറ്റവും വലിയ സന്ദേശമെന്ന് അദ്ദേഹം തന്റെ പ്രഭാഷണത്തിൽ ഓർമിപ്പിച്ചു. മായ, കൃഷ്ണൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. കുട്ടികളുടെ വിവിധ കലാ പരിപാടികൾ ചടങ്ങിന് മാറ്റ് കൂട്ടി.
തഹിയ്യ ഫാറൂഖിന്റെ പ്രാർഥനാ ഗീതത്തോടെ സിഞ്ചിലെ ഫ്രൻഡ്‌സ് സെൻ്ററിൽ ആരംഭിച്ച പരിപാടിയിൽ ഏരിയാ സെക്രട്ടറി ഫാറൂഖ് വി.പി. സ്വാഗതമാശംസിക്കുകയും മനാമ വനിത ഏരിയ അസി. കൺവീനർ നദീറ ഷാജി സമാപനവും നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.