എം.എം.എസ് എജുക്കെയർ വിദ്യാദരം വിദ്യാഭ്യാസ അവാർഡ് വിതരണ പരിപാടിയിൽ നിന്ന്
മനാമ: മുഹറഖ് മലയാളി സമാജത്തിന്റെ എഡ്യൂകെയർ പദ്ധതിയുടെ ഭാഗമായി വിദ്യാദരം 2026 വിദ്യാഭ്യാസ അവാർഡ് വിതരണം സംഘടിപ്പിച്ചു. 10,12 ക്ലാസുകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്ന പദ്ധതിയാണിത്. ഒപ്പം നാട്ടിൽ പഠിച്ചു വിജയിച്ച മക്കളുടെ ബഹ്‌റൈനിൽ ഉള്ള മുഹറഖ് മലയാളി സമാജം അംഗങ്ങളായ രക്ഷിതാക്കളെയും ആദരിച്ചു. മുഹറഖ് സമാജം ഓഫീസിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് അനസ് റഹീം അധ്യക്ഷത വഹിച്ചു.
ആക്റ്റിംഗ് സെക്രട്ടറി മുബീന മൻഷീർ സ്വാഗതവും ഉപദേശക സമിതി ചെയർമാൻ ലത്തീഫ് കോളിക്കൽ ഉദ്ഘാടനവും ചെയ്തു. പരിപാടിയുടെ കോർഡിനേറ്റർ കൂടിയായ വൈസ് പ്രസിഡന്റ് അബ്ദുൽ മൻഷീർ, മറ്റ് ഭാരവാഹികളായ പ്രമോദ് കുമാർ വടകര, ബാഹിറ അനസ്, മൊയ്ദീ ടിഎംസി, ഹാഷിം എന്നിവർ അവാർഡുകൾ വിതരണം ചെയ്തു. ട്രഷറർ ശിവശങ്കർ നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.