മനാമ: മുഹറഖ് മലയാളി സമാജം (എം.എം.എസ്) വനിതാവേദിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന 'എരിയുന്ന വയറിന് ഒരു കൈത്താങ്ങ്'പദ്ധതിയുടെ വിപുലീകരണം കാപിറ്റൽ ഗവർണറേറ്റ് ഇൻഫർമേഷൻ ആൻഡ് ഫോളോ അപ് ഡയറക്ടർ യൂസുഫ് യാക്കൂബ് ലോറി ഉദ്ഘാടനം ചെയ്തു. വിതരണത്തിനുള്ള ഭക്ഷ്യകിറ്റുകൾ എം.എം.എസ് വനിതാവേദി അംഗങ്ങളായ ദിവ്യ പ്രമോദ്, അജന്യ ബിജിൻ, നാഫിയാ അൻവർ എന്നിവർ ഏറ്റുവാങ്ങി.
നിർധരരായ തൊഴിലാളികൾക്ക് മാസംതോറും നൽകി വന്നിരുന്ന ഭക്ഷണ വിതരണം കൂടുതൽ ആളുകളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി വിപുലീകരിച്ചത്. മുഹറഖ് മലയാളി സമാജം വനിതാവേദിയുടെ ഈ പദ്ധതി മാതൃകാപരമാണെന്ന് യൂസുഫ് യാക്കൂബ് ലോറി പറഞ്ഞു. ബഹ്റൈൻ മീഡിയസിറ്റി ആസ്ഥാനത്ത് വെച്ച് നടന്ന ചടങ്ങിൽ ബി.എം.സി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, പ്രവീൺ കൃഷ്ണ, അൻവർ മൊയ്ദീൻ, എം.എം.എസ് മുഖ്യരക്ഷാധികാരി എബ്രഹാം ജോൺ, പ്രസിഡൻറ് അൻവർ നിലമ്പൂർ, ജനറൽ സെക്രട്ടറി ആനന്ദ് വേണുഗോപാൽ നായർ, ട്രഷറർ അബ്ദുറഹ്മാൻ കാസർകോട്, ആക്ടിങ് സെക്രട്ടറി ലത്തീഫ് കോളിക്കൽ, മെംബർഷിപ് സെക്രട്ടറി ആൻഡ് മീഡിയ സെൽ കൺവീനർ ഹരികൃഷ്ണൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.