???? ???????? ????? ?????????? ??????? ????????^?? ????? ??????? ???. ??????? ????? ??? ??? ???? ????????? ??????????.

ഉൗർജ ന​ിക്ഷേപ ഫോറത്തിന്​ തുടക്കമായി 

മനാമ:ഉൗർജ ന​ിക്ഷേപ ഫോറത്തിനും ഇതോടനുബന്ധിച്ച്​ നടക്കുന്ന എക്​സിബിഷനും തുടക്കമായി. ബഹ്​റൈൻ ഇൻറർനാഷണൽ എക്​സിബിഷൻ ആൻറ്​ കൺവെൻഷൻ സ​െൻററിൽ നടക്കുന്ന പരിപാടി വൈദ്യുതി^ജല കാര്യ മന്ത്രി ഡോ. അബ്​ദുൽ ഹുസൈൻ ബിൻ അലി മിർസ ഉദ്​ഘാടനം ചെയ്​തു. ‘എയ്​ജ്​’ കമ്പനി തംകീനുമായി സഹകരിച്ചാണ്​ ഫോറം സംഘടിപ്പിച്ചത്​.

ഉദ്​ഘാടന ചടങ്ങിൽ മൊറോക്കോ ഉൗർജ, ഖനി, ജല, സുസ്​ഥിര വികസന മന്ത്രി അസീസ്​ റെബ്ബ പ​െങ്കടുത്തു. സുസ്​ഥിര ഉൗർജ രംഗത്തുള്ള വിദഗ്​ധരും നിക്ഷേപ സ്​ഥാപനങ്ങളുടെ പ്രതിനിധികളും സന്നിഹിതരായിരുന്നു. ഇത്തരം പരിപാടികൾ നടത്താൻ ബഹ്​റൈൻ ഭരണകൂടം നൽകുന്ന പിന്തുണക്ക്​ മന്ത്രി മിർസ നന്ദി രേഖപ്പെടുത്തി. ​സൗരോർജത്തെക്കുറിച്ചുള്ള  അവബോധം സൃഷ്​ടിക്കാൻ വിവിധ മന്ത്രാലയങ്ങൾ ശ്രമം നടത്തുന്നതായി മന്ത്രി പറഞ്ഞു. 2014ൽ തന്നെ ബഹ്​റൈനിൽ സുസ്​ഥിര ഉൗർജ യൂനിറ്റ്​ തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Minister of Electricity-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.