????????????? ???????????????????? ????? ??????? ??????? ???????????? ???????????? ????? ????? ??????? ??????? ??????????????

സൈനിക സഹകരണ പരിശീലനം രാജ്യത്ത്​ തുടങ്ങി

മനാമ: ‘രാജ്യത്തി​​െൻറ പ്രതിരോധകോട്ട’എന്ന പേരിൽ ബഹ്​റൈൻ ഡിഫൻസ്​ ഫോഴ്​സി​​െൻറ നേതൃത്വത്തിൽ സൈനിക സഹകരണ പര ിശീലന പ്രകടനം രാജ്യത്ത്​ തുടങ്ങി. നാഷണൽ ഗാർഡ്​,ആഭ്യന്തര വകുപ്പ്​ എന്നിവയുടെ സഹകരണത്തോടെയാണ്​ സൈനിക പരിപാടി നടക്കുന്നത്​.
സൈനികരിൽ മത്​സരമനോഭാവം വളർത്താനും ഭരണനിപുണതയും വളർത്താനും വിവിധ പദ്ധതികൾ രൂപകൽപ്പന ചെയ്യാനും ലക്ഷ്യമിട്ടാണ്​ അഭ്യാസപ്രകടനം സംഘടിപ്പിച്ചിരിക്കുന്നത്​. ​േശീയ ഗാർഡ്​, ഇൻറീരിയർ മന്ത്രാലയം എന്നിവയുടെ ഏകോപനവും സഹകരണവും ഉറപ്പുവരുത്തുന്നതിനായുള്ള ശക്തമായ അടിത്തറയും ഇതുവഴി ലക്ഷ്യമിടുന്നുണ്ട്​.
സൈനികരുടെ വ്യായാമം, പരിശീലന നിലവാരം എന്നിവ വിലയിരുത്തുന്നതിനും വികസിപ്പിക്കുന്നതിനും സൈനിക സഹകരണ അഭ്യാസപ്രകടനം വഴിയാകുമെന്നും അധികൃതർ കണക്കാക്കുന്നുണ്ട്​.
വിവിധ സൈനിക പ്രവർത്തനങ്ങളിൽ പ്രൊഫഷണലിസം അടയാളപ്പെടുത്തുന്നതിനും ഉയർന്ന കമാൻഡർ യോഗ്യത നേടിയെടുക്കുകയും ഇതവഴിയാകുന്നുണ്ട്​. എല്ലാ തരത്തിലുമുള്ള വിവിധ പ്രതിസന്ധികളെ മറികടക്കാനുള്ള ആർജവം, അടിയന്തിര പരിപാടികളും കൈകാര്യം ചെയ്യാനുള്ള കഴിവ് എന്നിവ സൈനികർക്ക്​ ലഭിക്കുന്നതിനും ഇത്തരം അഭ്യാസ പ്രകടനങ്ങൾ വഴിയാകുമെന്നാണ്​ കണക്കുകൂട്ടുന്നത്​.
News Summary - Military training camp, Bahrain news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.