മനാമ: ഒമ്പത് സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മൈക്രോസോഫ്റ്റ് ഷോകേസ് ഇൻകുബേറ്റർ സ്കൂൾ അംഗീകാരം ലഭിച്ചു. ക്ലാസ് റൂം അനുഭവം മെച്ചപ്പെടുത്തുന്നതിനും ഡിജിറ്റൽ ശാക്തീകരണം പ്രോത്സാഹിപ്പിക്കുന്നതിനും നൂതന സാങ്കേതികവിദ്യകൾ ഉപയോഗിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. അന്താരാഷ്ട്ര നേട്ടം കൈവരിച്ച സ്കൂളുകളെ വിദ്യാഭ്യാസ മന്ത്രി ഡോ. മജീദ് ബിൻ അലി അൽ നുഐമി അഭിനന്ദിച്ചു. സ്കൂളുകളുടെ സമർപ്പിത പരിശ്രമങ്ങളെ പ്രശംസിക്കുകയും ചെയ്തു. നയകാര്യങ്ങൾക്കായുള്ള അണ്ടർ സെക്രട്ടറി നവാൽ അൽ ഖതറും ചടങ്ങിൽ പങ്കെടുത്തു. മൈക്രോസോഫ്റ്റ് ഷോകേസ് ഇൻകുബേറ്റർ സ്കൂളുകൾ ഇവയാണ്: ഹിദ്ദ് സെക്കൻഡറി ഗേൾസ് സ്കൂൾ, അൽ മാലികിയ പ്രൈമറി ഇൻറർമീഡിയറ്റ് ഗേൾസ് സ്കൂൾ, നസീബ ബിൻത് കഅബ് പ്രൈമറി ഗേൾസ് സ്കൂൾ, ഹലീമ അൽ സഅദിയ ഇൻറർമീഡിയറ്റ് ഗേൾസ് സ്കൂൾ, റിലീജിയസ് ഇൻസ്റ്റിറ്റ്യൂട്ട് പ്രൈമറി ബോയ്സ് സ്കൂൾ, സെനൂബിയ ഇൻറർമീഡിയറ്റ് ഗേൾസ് സ്കൂൾ, അൽ ശുറൂഖ് സെക്കൻഡറി ഗേൾസ് സ്കൂൾ, അൽ അന്ദലൂസ് പ്രൈമറി ഗേൾസ് സ്കൂൾ, സാർ സെക്കൻഡറി ഗേൾസ് സ്കൂൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.