??????? ?????????? ??????? ????? ??????? ??? ???????? ??? ????????? ?? ???? ????????????? ??.?? ??????????? ???????? ?????? ????????????????.

മിഡിൽ ഇൗസ്​റ്റിലെ പ്രശ്​ന പരിഹാരം: അമേരിക്കയുടെ പങ്ക്​ സുപ്രധാനം –വിദേശകാര്യ മന്ത്രി

മനാമ: മിഡിൽ ഇൗസ്​റ്റിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിൽ അമേരിക്കക്ക് നിർണായക സ്​ഥാനമുണ്ടെന്ന്​ ബഹ്‌റൈന്‍ വിദേശകാര്യമന്ത്രി ശൈഖ് ഖാലിദ് ബിന്‍ അഹ്​മദ്​ ബിന്‍ മുഹമ്മദ്​ ആല്‍ഖലീഫ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ന്യൂയോര്‍ക്കില്‍ യു. എന്‍ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കാനെത്തിയവര്‍ക്ക് യു.എസ് പ്രസിഡൻറ്​ ഡൊണാള്‍ഡ് ട്രംപ് നല്‍കിയ സ്വീകരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫ, പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫ, ഒന്നാം ഉപപ്രധാനമന്ത്രിയും കിരീടാവകാശിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ഖലീഫ എന്നിവരുടെ ആശംസകള്‍ അദ്ദേഹം ട്രംപിന് കൈമാറി. ബഹ്‌റൈനും അമേരിക്കയും തമ്മില്‍ നിലനില്‍ക്കുന്ന ബന്ധവും സഹകരണവും ശക്തമായി തുടരുന്നത് ആശാസ്യമാണ്​. മേഖലയിലെ പ്രശ്‌നങ്ങളുടെ പരിഹാരത്തിന് ഇത്​ വഴിയൊരുക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കുന്നതിനും തീവ്രവാദത്തിനെതിരെ ശക്തമായ നീക്കം നടത്തുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. 
Tags:    
News Summary - meeting bahrin, bahrin gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.