മുഹമ്മദ് നബി തുല്യതയില്ലാത്ത സ്ത്രീ വിമോചകൻ ^മുഹമ്മദ് കുഞ്ഞി സഖാഫി

മനാമ: സ്ത്രീ സമൂഹത്തിന് മനുഷ്യത്വത്തി​​​െൻറ ഒരു പരിഗണനയും നൽകാതെ, ജീവിക്കാൻ പോലും അവസരം നിഷേധിക്കപ്പെട്ടിരുന്ന അജ്ഞതയുടെ യുഗമായിരുന്ന ആറാം നൂറ്റാണ്ടിൽ അവരുടെ അവകാശങ്ങളും ആദരവുകളും നൽകി ഔന്നത്യത്തിലേക്ക് എത്തിച്ച മുഹമ്മദ് നബി ചരിത്രത്തിലെ തുല്യതയില്ലാത്ത സ്ത്രീ വിമോചകനാണെന്ന് ഡോ. മുഹമ്മദ് കുഞ്ഞി സഖാഫി പ്രസ്ഥാവിച്ചു ‘മുത്ത് നബി ജീവിതം, ദർശനം’എന്ന പ്രമേയത്തിൽ നടന്നുവരുന്ന മീലാദ് കാമ്പയി​​​െൻറ ഭാഗമായി ഐ.സി.എ‌ഫ് ബഹ്റൈൻ നാഷനൽ കമ്മിറ്റി സംഘടിപ്പിച്ച സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ബാഫഖി തങ്ങളുടെ അധ്യക്ഷതയിൽ മുഹമ്മദ് ഹസ്സാൻ മദനി ഉദ്ഘാടനം ചെയ്​തു. അസ്ഹർ ബുഖാരി, നവാസ് നഈമി കൊല്ലം,ഉസ്മാൻ സഖാഫി, അശ്റഫ് ഇഞ്ചിക്കൽ, അബ്ദുറസാക്ക് ഹാജി ഇടിയങ്ങര ,സുലൈമാൻ ഹാജി, മമ്മൂട്ടി മുസ്​ലിയാർ വയനാട്,അബ്ദുറഹീം സഖാഫി വരവൂർ , ഹകീം സഖാഫി കിനാലൂർ, നവാസ് മുസ്​ലിയാർ പാവണ്ടൂർ ,റഫീക്ക് മാസ്റ്റർ നരിപ്പറ്റ, അബ്ദുള്ള രണ്ടത്താണി എന്നിവർ സംബന്​ധിച്ചു. എം.സി.അബ്ദുൾ കരീം സ്വാഗതവും വി.പി.കെ.അബൂബക്കർ ഹാജി നന്ദിയും പറഞ്ഞു.

Tags:    
News Summary - meelad programe-bahrain-bahrain news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.