മനാമ: നിരവധി സ്വദേശികൾക്ക് ആലിയിൽ പുതുതായി തുടങ്ങുന്ന കിങ് ഹമദ്-അമേരിക്കൻ മിഷൻ ആശുപത്രിയിൽ തൊഴിൽ നൽകുന്നതിന് ധാരണയായതായി 'തംകീൻ' തൊഴിൽ ഫണ്ട് അധികൃതർ അറിയിച്ചു.
ആരോഗ്യ, ചികിത്സ മേഖലകളിൽ കൂടുതൽ സ്വദേശികൾക്ക് അവസരം നൽകുന്നതിനുള്ള പദ്ധതിയുടെ ഭാഗമായാണിത്. ഇരുനൂറോളം സ്വദേശികൾക്ക് വിവിധ വിദഗ്ധ മേഖലകളിൽ തൊഴിൽ നൽകുന്നതിനാണ് ധാരണയായിട്ടുള്ളത്. റോയൽ കോളജ് ഓഫ് സർജൻസ് ഇൻ അയർലൻഡുമായി സഹകരിച്ചായിരിക്കും ആശുപത്രി പ്രവർത്തിക്കുക.
കൂടാതെ അമേരിക്കയിലെ മായോ ക്ലിനിക്കുമായും സഹകരണമുണ്ടാകും. ആരോഗ്യ പരിചരണം, മെഡിക്കൽ ടൂറിസം മേഖലകളിൽ ബഹ്റൈന്‍ കൂടുതൽ അവസരങ്ങൾ ഭാവിയിൽ ലഭിക്കുന്ന പദ്ധതിയാണിത്.
ആരോഗ്യ പരിചരണ മേഖലയിൽ വളർന്നുവരുന്ന കമ്പനികൾക്ക് അവസരമൊരുക്കാനും പുതിയ ആശുപത്രി പദ്ധതികൾ വഴിയൊരുക്കുമെന്നും പ്രതീക്ഷയുണ്ട്.
ഫിലഡെൽഫിയ ചിൽഡ്രൻസ് ആശുപത്രിയുമായി സഹകരിച്ച് പരിശീലനം നൽകുന്നതിനും 'തംകീൻ' പദ്ധതി തയാറാക്കിയിട്ടുണ്ട്. 1903ൽ ആരംഭിച്ച അമേരിക്കൻ മിഷൻ ആശുപത്രിയുടെ പദ്ധതിയാണ് ആലിയിലെ പുതിയ ആശുപത്രി സമുച്ചയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.