Posted On
date_range Updated On
date_range വിസിറ്റ് വിസയിൽ ബഹ്റൈനിലെത്തിയ യുവതി മരിച്ചു
മനാമ: ഹൃദയാഘാതത്തെത്തുടർന്ന് തിരുവനന്തപുരം സ്വദേശിനി ബഹ്റൈനിൽ നിര്യാതയായി. ബീമാപ്പള്ളി കുഴിവിളാകം ടിസി 45/ 1538 ൽ രേവതി (34) ആണ് നിര്യാതയായത്. വിസിറ്റിങ് വിസയിലാണ് ബഹ്റൈനിലെത്തിയത്.
പ്രമേഹ സംബന്ധമായ അസുഖം മൂർച്ഛിച്ചതിനെത്തുടർന്ന് രണ്ടുമാസമായി സൽമാനിയ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ ഐ.സി. ആർ.എഫിന്റെയും ഹോപ് ബഹ്റൈന്റെയും ആഭിമുഖ്യത്തിൽ നടക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.