മലയാളി യുവാവ്​ ബഹ്​റൈനിൽ സൈക്കിൾ അപകടത്തിൽ മരിച്ചു

മനാമ: ബഹ്​റൈനിൽ സൈക്കിൾ അപകടത്തിൽ മലയാളി യുവാവ്​ മരിച്ചു. പീസ് റിയൽ എസ്​റ്റേറ്റ്​ ഗ്രൂപ്പ് ഡയറക്​ടറും ബഹ്റൈൻ മലയാളി ബിസിനസ് ഫോറം ഭാരവാഹിയും ബഹ്​റൈൻ കേരള സോഷ്യൽ ഫോറം (ബി.കെ.എസ്​.എഫ്​) അംഗവുമായ കണ്ണൂർ പെരിങ്ങത്തൂർ സ്വദേശി എം.എം ഹനീഫി​െൻറ മകൻ മുഹമ്മദ്​ ഹനീൻ (19) ആണ്​ മരിച്ചത്​. ഹിദ്ദിലെ ഡ്രൈ ഡോക്ക്​ ഹൈവേയിൽ ഇദ്ദേഹം സഞ്ചരിച്ച സൈക്കിളിൽ കാർ ഇടിക്കുകയായിരുന്നു.

തുടർപടനത്തിന് വേണ്ടി അടുത്തിടെയാണ്​ ഹനീൻ നാട്ടിൽ നിന്ന് ബഹ്റൈനിൽ എത്തിയത്​. പിതാവും മാതാവും ഏതാനും ദിവസം മുമ്പ്​ ചികിൽസക്ക് വേണ്ടി നാട്ടിലേക്ക് പോയിരുന്നു.

മരണ വിവരം അറിഞ്ഞ്​ ബി.കെ.എസ്​.എഫ്​, ബി.എം.ബി.എഫ്​, കെ.എം.സി.സി പ്രവർത്തകരും കമ്പനി അധികൃതരും സൽമാനിയ മെഡിക്കൽ കോംപ്ലക്​സ്​ മോർച്ചറിയിൽ എത്തി തുടർ നടപടികൾ സ്വീകരിച്ചു.

Tags:    
News Summary - Malayalee youth dies in bicycle accident in Bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.