മേജർ സആദ്​ നാസർ അൽ ഹസാനി വാഹനാപകടത്തിൽ മരിച്ചു

മനാമ: കാപിറ്റൽ ഗവർണറേറ്റ്​ പൊലീസ്​ ഡയറക്ടറേറ്റ്​ കമ്യൂണിറ്റി പൊലീസ്​ ഡിവിഷൻ ആക്ടിങ്​ മേധാവി മേജർ സആദ്​ നാസർ അൽ ഹസാനി വാഹനാപകടത്തിൽ മരിച്ചു. ശൈഖ്​ ഖലീഫ ബിൻ സൽമാൻ ഹൈവേയിൽ വെള്ളിയാഴ്ചയാണ്​ അപകടമുണ്ടായത്​. റോഡിനു നടുവിൽ ഹമദ്​ ടൗണിലേക്കുള്ള ദിശയിൽ നിർത്തിയിട്ടിരുന്ന ട്രക്കിൽ ഇദ്ദേഹം സഞ്ചരിച്ച കാർ ഇടിക്കുകയായിരുന്നു. തുടർന്ന്​ മറ്റൊരു കാറിലും ഇടിച്ചു. ബന്ധപ്പെട്ട അധികൃതർ സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചതായി ആഭ്യന്തര മന്ത്രാലയം ട്വിറ്ററിൽ അറിയിച്ചു.  

Tags:    
News Summary - major sa'ad nasar al hasani died in car accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.