മനാമ: ബഹ്റൈൻ കേരളീയ സമാജത്തിന്റെ ഓണാഘോഷ പരിപാടിയായ ‘ശ്രാവണം 2023’ന്റെ ഭാഗമായുള്ള പായസം മത്സരം 24 ന് വൈകുന്നേരം 7.30ന് സമാജം ഡയമണ്ട് ജൂബിലി ഹാളിൽ നടക്കും.
മലയാളികളുടെ ഇഷ്ട വിഭവങ്ങളിൽ ഒന്നായപായസങ്ങളുടെ രുചിപ്പെരുമകൾ സമ്മേളിക്കുന്ന ഈ മത്സരത്തിൽ പ്രശസ്ത പാചകവിദഗ്ധനും ടെലിവിഷൻ അവതാരകനുമായ രാജ് കലേഷും, അവതാരകനും സംവിധായകനുമായ മാത്തുക്കുട്ടിയും വിധികർത്താക്കളായി പങ്കെടുക്കും.
കൂടുതൽ വിവരങ്ങൾക്ക്: സിജി ബിനു (കൺവീനർ) 36302137, വേണുഗോപാൽ ബി. (ജോ.കൺവീനർ) 36662850, മോഹന പ്രസാദ് (ജോ.കൺവീനർ) 39175977.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.