ഐ.സി.എഫ് സംഘടിപ്പിച്ച അനുസ്മരണ സംഗമത്തിൽ കെ. സി സൈനുദ്ദീൻ സഖാഫി സംസാരിക്കുന്നു

മദനി ഉസ്താദ് അനുസ്മരണം സംഘടിപ്പിച്ചു

മനാമ: ബഹ്റൈൻ കേരള സുന്നി ജമാഅത്ത് (ഐ.സി.എഫ്) രൂപീകരണ കാലം തൊട്ട് സംഘടനയുടെ പ്രസിഡന്റ് ആയിരുന്ന മുഹമ്മദ് ഹുസൈൻ മദനിയുടെ എട്ടാമത് ആണ്ടുദിനത്തോടനുബന്ധിച്ച് ഐ.സി.എഫ് ബഹ്റൈൻ നാഷണൽ കമ്മിറ്റി അനുസ്‌മരണ സദസ്സും ദുആ മജ്ലിസും സംഘടിപ്പിച്ചു. വെല്ലൂർ ബാഖിയാത്തിൽ നിന്നും മദീന യൂണിവേഴ്സിറ്റിയിൽ നിന്നും മത ബിരുദം കരസ്ഥമാക്കിയ മദനി ഉസ്‌താദ് ബഹ്റൈൻ ഇസ്ലാമിക കാര്യ മന്ത്രാലയത്തിൽ മൂന്ന് പതിറ്റാണ്ടിലധികം സേവനമനുഷ്ഠിച്ചു. അഗാധ പാണ്ഡിത്യത്തിൻ്റെ ഉടമയും വലിയ നേതൃപാടവവും ദീർഘ വീക്ഷണവുമുള്ള പണ്ഡിതനായിരുന്നു.

മനാമ സുന്നി സെന്ററിൽ നടന്ന അനുസ്മരണ സംഗമം ഐ.സി.എഫ് ഇന്റർ നാഷനൽ ഡപ്യൂട്ടി പ്രസിഡന്‍റ് കെ.സി. സൈനുദ്ധീൻ സഖാഫിയുടെ അധ്യക്ഷതയിൽ മുഹ് സിൻ മുഹമ്മദ് ഹുസ്സൈൻ മദനി ഉദ്ഘാടനം ചെയ്തു. അഡ്വ. എം.സി. അബ്ദുദുൽ കരീം അനുസ്മ‌രണ പ്രഭാഷണം നടത്തി.ഐ.സി.എഫ് നേതാക്കളായ സുലൈമാൻ ഹാജി, അബ്ദുൽ ഹകീം സഖാഫി കിനാലൂർ എന്നിവർ സംസാരിച്ചു. റഫീക്ക് ലത്വീഫി വരവൂർ സ്വാഗതവും അബ്ദുസ്സമദ് കാക്കടവ് നന്ദിയും പറഞ്ഞു.

Tags:    
News Summary - Madani Ustad Commemoration Organized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.