ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്തു

മനാമ:ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി ബഹ്‌റൈനിലെ ചലച്ചിത്ര പ്രവർത്തകരുടെ കൂട്ടായ്‌മയായ ‘മാക്ട 24 ഫ്രെയിംസ് റീഡേഴ്‌സ്‌ ഫോറം’ ജി.പി.സെഡ് കമ്പനിയുടെ എക്കർ, സനദ് ലേബർ ക്യാമ്പുകളിൽ ഭക്ഷ്യ വസ്തുക്കൾ വിതരണം ചെയ്തു. ലത്തീഫ് അൽ ഔജാൻ ഫുഡ് സർവീസ്, ബഹ്‌റൈൻ ഗ്രീറ്റിംഗ്‌സ് എന്നീ കമ്പനികളുടേയും കൂട്ടായ്മയിെല അംഗങ്ങളുടെയും സഹകരണത്തോടെയാണ് സഹായമെത്തിച്ചത്. 
സംഘടന ചീഫ് കോഒാഡിനേറ്റർ അരുൺകുമാർ ആർ.പിള്ള, പ്രസിഡൻറ് അനീഷ് മടപ്പള്ളി,  ജനറൽ സെക്രട്ടറി ദേവൻ ഹരികുമാർ, അംഗങ്ങളായ അർജ്ജുൻ,ഷിജിത്ത് അരവിന്ദ്, അരുൺ പോൾ എന്നിവർ നേതൃത്വം നൽകി. ചലച്ചിത്ര  സാങ്കേതിക^പ്രവർത്തകരിൽ അവശത അനുഭവിക്കുന്നവർക്കുള്ള ധനസഹായം ഇതിനകം കൈമാറിയിട്ടുണ്ട്. പ്രമുഖ സാങ്കേതിക പ്രവർത്തകരുടെ മേൽ നോട്ടത്തിൽ ചലച്ചിത്ര പഠന കളരിയും ചലച്ചിത്ര നിർമാണവും നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. 

News Summary - macta programs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.