ലുലു ഹൈപ്പർമാർക്കറ്റിൽ ‘ഇന്ത്യ ഉത്സവ്’ ആഘോഷങ്ങൾ ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ് ഉദ്ഘാടനം ചെയ്യുന്നു
മനാമ: രാജ്യത്തെ പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ ലുലു ഹൈപ്പർമാർക്കറ്റിൽ ഇന്ത്യയുടെ 79ാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ‘ഇന്ത്യ ഉത്സവ്’ ആരംഭിച്ചു. ദാനാ മാളിലെ ലുലു ഹൈപ്പർമാർക്കറ്റിൽ നടന്ന ചടങ്ങിൽ ‘ഇന്ത്യ ഉത്സവ്’ ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
ആഗസ്റ്റ് 16 വരെ നീണ്ടുനിൽക്കുന്ന കാമ്പയിനിൽ, ഇന്ത്യൻ ഉൽപന്നങ്ങളാണ് സമൃധം. ഭക്ഷ്യവിഭവങ്ങൾ, വസ്ത്രങ്ങൾ, കരകൗശല വസ്തുക്കൾ എന്നിവയെല്ലാം ഉത്സവത്തിന്റെ ഭാഗമായി പ്രത്യേക ഓഫറുകളോടെ ലഭ്യമാണ്. ഉദ്ഘാടന ചടങ്ങിൽ സംസാരിച്ച അംബാസഡർ വിനോദ് ജേക്കബ്, ലുലുവിന്റെ ഈ സംരംഭത്തെ അഭിനന്ദിച്ചു.ഇന്ത്യയും ബഹ്റൈനും തമ്മിലുള്ള സൗഹൃദത്തിന്റെയും വാണിജ്യ ബന്ധങ്ങളുടെയും ആഴം ഈ ഉത്സവം വ്യക്തമാക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ വിശാലമായ സപ്ലൈ ശൃംഖല വഴി മികച്ച ഇന്ത്യൻ ഉൽപന്നങ്ങൾ ബഹ്റൈനിലെത്തിക്കാൻ ലുലുവിന് സാധിച്ചതായി ലുലു ഗ്രൂപ് റീട്ടെയിൽ ഡയറക്ടർ ജുസർ രൂപാവാല പറഞ്ഞു. ‘‘ഇന്ത്യക്കാരും മറ്റു രാജ്യക്കാരും ഒരുപോലെ ഈ വർണാഭമായ ഉത്സവം ഇഷ്ടപ്പെടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബഹ്റൈനിലെ ഇന്ത്യൻ സമൂഹത്തിനും മറ്റു രാജ്യക്കാർക്കും ഒരുപോലെ ഇന്ത്യയെ അടുത്തറിയാനും ആഘോഷങ്ങളിൽ പങ്കുചേരാനുമുള്ള അവസരമാണ് ഈ ഉത്സവം ഒരുക്കുന്നത്. ഉത്സവത്തിന്റെ ഭാഗമായി ഇന്ത്യൻ സംരംഭകരായ വനിതകളുടെയും ഭക്ഷ്യസംരംഭകരുടെയും സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.