അമേരിക്കൻ ഉൽപന്ന മേളയൊരുക്കി ലുലു ഹൈപ്പർ മാർക്കറ്റ്​

മനാമ: ലുലു ഹൈപ്പർ മാർക്കറ്റിൽ 'ഡിസ്​കവർ അമേരിക്ക'വാരാഘോഷത്തിന്​ തുടക്കമായി. ജുഫൈർ മാളിലെ ലുലു ഹൈപ്പർമാർക്കറ്റിൽ നടന്ന ചടങ്ങിൽ ബഹ്​റൈനിലെ യു.എസ്​ എംബസി ഷർഷെ ദഫേ മാർഗരറ്റ്​ നാർദി ഉദ്​ഘാടനം ചെയ്​തു. ലുലു ഗ്രൂപ്പ്​ ഡയറക്​ടർ ജുസെർ രൂപവാലയും സന്നിഹിതനായിരുന്നു.

അമേരിക്കൻ ഉൽപന്നങ്ങളുടെ വിപുലമായ ശ്രേണിയാണ്​ ലുലു ഹൈപ്പർ മാർക്കറ്റിൽ ഒരുക്കിയിരിക്കുന്നത്​. അമേരിക്കൻ ഭക്ഷണങ്ങൾ, ഗ്രോസറി, പഴങ്ങൾ, പച്ചക്കറികൾ, റോസ്​റ്ററി, ചിൽഡ്​ ഉൽപന്നങ്ങൾ എന്നിവക്ക്​ 30 ശതമാനം ഡിസ്​കൗണ്ടും ലഭിക്കും. ഇരു രാജ്യങ്ങളും തമ്മിലുള്ള ദൃഢമായ വ്യാപാര ബന്ധത്തി​െൻറ തെളിവാണ്​ അമേരിക്കൻ ഉൽപന്നങ്ങളുടെ മേളയെന്ന്​ മാർഗരറ്റ്​ നാർദി പറഞ്ഞു. വൈവിധ്യമാർന്ന ഉൽപന്നങ്ങളാണ്​ മേളയിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

അമേരിക്ക ലോകത്തിന്​ പരിചയപ്പെടുത്തിയ പുതിയ രുചികൾക്ക്​ ലഭിച്ച സ്വീകാര്യത അടിവരയിടുന്നതാണ്​​ ഡിസ്​കവർ അമേരിക്ക മേളയെന്ന്​ ജുസെർ രൂപവാല പറഞ്ഞു. അമേരിക്കൻ എംബസിയുടെ പിന്തുണക്ക്​ നന്ദി പറയുന്നതായും അദ്ദേഹം പറഞ്ഞു. ലുലു ​ഹൈപ്പർമാർക്കറ്റ്​ ഒൗട്ട്​ലെറ്റുകളിൽ ഒക്​ടോബർ 27 വരെ മേള തുടരും. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.