മനാമ: ലുലു എക്സ്ചേഞ്ച് ബഹ്റൈനിൽ പ്രവർത്തനം ആരംഭിച്ച 2013 മുതൽ തുടർച്ചായി ഇടപാടുകൾ നടത്തുന്നവരെ ആദരിച്ചു. ഇടപാടുകാരെ നേരിട്ട് സന്ദർശിച്ച് സമ്മാനം നൽകിയാണ് അവരോടുള്ള ആദരവ് കമ്പനി പ്രകടിപ്പിച്ചത്. ലുലു എക്സ്ചേഞ്ച് ബഹ്റൈൻ ജനറൽ മാനേജർ എഡിസൺ ഫെർണാണ്ടസിെന്റ സാന്നിധ്യത്തിലാണ് ആദരിക്കൽ നടത്തിയത്.
ലുലു എക്സ്ചേഞ്ചുമായി ആത്മബന്ധം പുലർത്തുന്ന ഉപഭോക്താക്കളെ ആദരിക്കുന്നതിൽ അങ്ങേയറ്റം സന്തോഷമുണ്ടെന്ന് എഡിസൺ ഫെർണാണ്ടസ് പറഞ്ഞു. ഭാവിയിലും ഉപഭോക്താക്കൾക്ക് മികച്ച സേവനം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.