മനാമ: മലയാളി മനസ്സിന്റെയും നാവിലെയും എക്കാലത്തെയും പ്രിയപ്പെട്ട വിഭവമായ ബിരിയാണിയുടെ യഥാർത്ഥ രുചിക്കൂട്ടുകാരെ കണ്ടെത്താനുള്ള ഗൾഫ് മാധ്യമം ‘ലുലു ദം ദം ബിരിയാണി’ മത്സരത്തിന്‍റെ സെമിഫൈനൽ ഇന്ന്. അൽ റീഫ് പാനേഷ്യ റസ്റ്റാറന്‍റിൽ ഒരുക്കിയ പ്രത്യേക വേദിയിൽ വൈകീട്ട് 4 മുതലാണ് പരിപാടി. നൂറുകണക്കിന് പേർ രജിസ്റ്റർ ചെയ്ത പ്രാഥമിക ഘട്ടത്തിൽ നിന്ന് കടുത്ത യോഗ്യതാ മാനദണ്ഡങ്ങൾ പാലിച്ചാണ് സെമിഫൈനലിലേക്ക് 30 പേരെ പ്രത്യേക ജൂറി പാനൽ തിരഞ്ഞെടുത്തത്.
ഇവരിൽ നിന്ന് ഏറ്റവും സ്വാദിഷ്ടവും തനതുശൈലിയിലുമുള്ള ബിരിയാണി തയ്യാറാക്കുന്ന മിടുക്കരെയാണ് അടുത്തതായി നടക്കുന്ന ഗ്രാൻഡ് ഫിനാലെയിലേക്ക് തിരഞ്ഞെടുക്കുക. ഗ്രാൻഡ് ഫിനാലെയിൽ വിജയികളാകുന്നവരെ കാത്തിരിക്കുന്നത് ഗോൾഡ് കോയിനടക്കമുള്ള സമ്മാനങ്ങളാണ്. മേയ് 29ന് സിഞ്ചിലെ ഗലേറിയ മാളിലെ ലുലുഹൈപ്പർമാർക്കറ്റിൽ നടക്കുന്ന വാശിയേറിയ ഫൈനലിൽ ഈ മുപ്പത് പേരിൽ നിന്ന് കണ്ടെത്തുന്ന 10 പേരാണ് ലൈവായി ബിരിയാണി പാകം ചെയ്ത് മാറ്റുരക്കുക.
ബഹ്റൈനിലെ രുചിയുടെ സുൽത്താനെ കണ്ടെത്താനുള്ള കാത്തിരിപ്പിലാണ് ഭക്ഷണപ്രേമികൾ. ഗ്രാൻഡ് ഫിനാലെക്ക് ആവേശം പകരാൻ പ്രശസ്ത അവതാരകനും പാചക വിദഗ്ധനുമായ രാജ് കലേഷ് (കല്ലു), പ്രശസ്ത പാചക വിദഗ്ധ ആബിദ റഷീദ് എന്നിവർ മുഖ്യാതിഥികളായെത്തും. ബലിപെരുന്നാൾ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടാൻ, ബിരിയാണി മത്സരത്തോടൊപ്പം സംഗീതം, നൃത്തം, ആകർഷകമായ ഫാമിലി ഗെയിമുകൾ എന്നിവ ഉൾപ്പെടുത്തി പ്രവാസി കുടുംബങ്ങൾക്കായി മികച്ചൊരു വീക്കെൻഡാണ് ഗൾഫ് മാധ്യമം ഒരുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.