ല​യ​ൺ​സ് ക്ല​ബ് ഓ​ഫ് ബ​ഹ്‌​റൈ​ൻ സം​ഘ​ടി​പ്പി​ച്ച സ്ത്രീ ​സൗ​ഹൃ​ദ മെ​ഡി​ക്ക​ൽ ക്യാ​മ്പ് ബ​ഹ്‌​റൈ​ൻ

പാ​ർ​ല​മെ​ന്‍റ്​ അം​ഗം ഡോ. ​മ​സൂ​മ എ​ച്ച്.​എ. റ​ഹീം ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ലയൺസ് ക്ലബ് ഓഫ് ബഹ്‌റൈൻ സ്ത്രീ സൗഹൃദ മെഡിക്കൽ ക്യാമ്പ്

മനാമ: ലയൺസ് ക്ലബ് ഓഫ് മലബാർ ബഹ്‌റൈൻ സ്ത്രീ സൗഹൃദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഗുദൈബിയ ആസ്റ്റർ ഹോസ്പിറ്റലിൽ നടന്ന മെഡിക്കൽ ക്യാമ്പിൽ മുന്നൂറോളം പേർ പങ്കെടുത്തു. ക്യാമ്പിൽ ഗൈനക്കോളജിസ്റ്റ് ഉൾപ്പെടെയുള്ള വിദഗ്ധ ഡോക്ടർമാരുടെ സേവനവും ലഭ്യമായിരുന്നു. ബഹ്‌റൈൻ പാർലമെന്‍റ് അംഗം ഡോ. മസൂമ എച്ച്.എ. റഹീം ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ് പ്രസിഡന്‍റ് നിസാർ കുന്നംകുളത്തിങ്ങൽ അധ്യക്ഷത വഹിച്ചു.

പ്രോഗ്രാം ജനറൽ കൺവീനറും ലയൺസ് ക്ലബ്‌ വൈസ് പ്രസിഡന്‍റുമായ റംഷാദ് അയിലക്കാട്, ലയൺസ് ക്ലബ് ഡയറക്ടർ മൂസ ഹാജി, വൈസ് പ്രസിഡന്‍റ് സജിൻ ഹെൻട്രി, ആസ്റ്റർ ഓപറേഷൻസ് മാനേജർ രജിത്, ഹ്യൂമൻ റിസോഴ്സ് മാനേജർ ദിവ്യ, മാർക്കറ്റിങ് മാനേജർ സുൽഫിക്കർ, മലയാളി മംസ് മിഡിൽ ഈസ്റ്റ് ബഹ്‌റൈൻ കോഓഡിനേറ്റർമാരായ ഷറീൻ ഷൗക്കത്ത്, ഷഫീല യാസിർ, സാമൂഹിക പ്രവർത്തകരായ നിസാർ കൊല്ലം, ജേക്കബ് തേക്കുതോട് തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി സൽമാനുൽ ഫാരിസ് സ്വാഗതവും ജോ. സെക്രട്ടറി സുനിൽ ചെറിയാൻ നന്ദിയും പറഞ്ഞു. ലയൺസ് ക്ലബ് ഭാരവാഹികളായ ഫിറോസ് നങ്ങാരത്ത്‌, ബിജേഷ്, ഹലീൽ റഹ്മാൻ, കരീം, എൽദോ, അരുൺ ജോയ്, ഷാസ് പോക്കുട്ടി, സുനിൽ ചിറയിൻകീഴ് തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.

Tags:    
News Summary - Lions Club of Bahrain Women Friendly Medical Camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.