ഇടതുപക്ഷ കൂട്ടായ്മ സത്യൻ മൊകേരിക്ക് സ്വീകരണം നൽകുന്നു
മനാമ: ബഹ്റൈനിലെ ഇടതുപക്ഷ പുരോഗമന കൂട്ടായ്മയായ ‘ഒന്നാണ് കേരളം ഒന്നാമതാണ് കേരളം’, സി.പി.ഐ നേതാവും മുൻ നാദാപുരം എം.എൽ.എയുമായ സത്യൻ മൊകേരിക്ക് പ്രതിഭ ഓഫിസിൽ സ്വീകരണം നൽകി.
ബഹ്റൈൻ ഇടതുപക്ഷ കൂട്ടായ്മ കൺവീനർ സുബൈർ കണ്ണൂർ, പ്രതിഭ മുഖ്യ രക്ഷാധികാരി ശ്രീജിത്ത് എന്നിവർ ബോക്കെ നൽകി സ്വീകരിച്ചു.
പ്രതിഭയുടെ മുതിർന്ന നേതാക്കളായ സി.വി. നാരായണൻ, വീരമണി, മിജോഷ് മൊറാഴ, ബഹ്റൈൻ നവകേരള നേതാക്കളായ ഷാജി മുതലയിൽ, സുഹൈൽ, ബഹ്റൈൻ ഒ.എൻ.സി.പി പ്രസിഡന്റ് എഫ്.എം. ഫൈസൽ, ബഹ്റൈൻ ഐ.എൻ.എൽ നേതാവ് കാസിം മലമ്മൽ എന്നിവർ ആശംസകൾ അർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.