ലേബർ ക്യാമ്പിൽ സഹായവുമായി വീണ്ടും ​െഎ.സി.ആർ.എഫ്​ 

മനാമ: ജി.പി.സെഡ് കമ്പനിയുെട ലേബർ ക്യാമ്പുകളിൽ ഇന്ത്യൻ എംബസിക്കുകീഴിൽ പ്രവർത്തിക്കുന്ന െഎ.സി.ആർ.എഫ് വളണ്ടിയർമാർ ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്തു. 
10 ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് െഎ.സി.ആർ.എഫ് സഹായമെത്തിക്കുന്നത്. അരി, ആട്ട, റവ, പരിപ്പ്,പഞ്ചസാര, ചായപ്പൊടി, എണ്ണ തുടങ്ങിയ സാധനങ്ങളാണ് ക്യാമ്പിൽ നൽകിയത്. തൊഴിലാളികൾക്ക് രണ്ടാഴ്ച കഴിയാനുള്ള സാധനങ്ങൾ വിതരണം ചെയ്തതായി ഭാരവാഹികൾ പറഞ്ഞു. വിവിധ സ്ഥാപനങ്ങളും വ്യക്തികളും ഇൗ ഉദ്യമത്തിൽ പങ്കാളികളായി.ബഹ്റൈൻ ഇന്ത്യ സൊസൈറ്റി, മുഹമ്മദ് ദാദാഭായി, സി.എ. ചാപ്റ്റർ ഒാഫ് ബഹ്റൈൻ, റോയൽ പാംസ് റെസിഡൻറ്സ് അസോസിയേഷൻ, പ്രതിഭ സെൻട്രൽ മാർക്കറ്റ് യൂനിറ്റ്, ബഹ്റൈൻ തട്ടായ് ഹിന്ദു കൂട്ടായ്മ തുടങ്ങിയവരാണ് െഎ.സി.ആർ.എഫിനോടൊപ്പം തൊഴിലാളികൾക്ക് സഹായമെത്തിക്കാൻ പങ്കുചേർന്നത്. കഴിഞ്ഞ ആഴ്ച 520 തൊഴിലാളികൾക്കുള്ള സാധനങ്ങളാണ് നൽകിയത്. 

News Summary - labour camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.