മനാമ: നാട്ടിലെ ജപ്തി ഭീഷണിയിൽനിന്ന് കരകയറണം, മകെൻറ ഫീസ് അടക്കണം...വടകര നാദാപുരം സ്വദേശി കുഞ്ഞിക്കണ്ണെൻറ സ്വപ്നങ്ങൾ ഇതൊക്കെയാണ്. പക്ഷേ, മുന്നിൽ വഴികളൊന്നും തെളിയുന്നില്ല. ആശങ്ക പെരുകുന്ന മനസ്സുമായി ബഹ്റൈനിൽ നാളുകൾ തള്ളിനീക്കുകയാണ് അദ്ദേഹം.
രണ്ട് വർഷം മുമ്പാണ് കുഞ്ഞിക്കണ്ണൻ ബഹ്റൈനിൽ വന്നത്. നാട്ടിൽ വീട് വെക്കാൻ സ്ഥലം വാങ്ങിയതിന് എടുത്ത വായ്പ തിരിച്ചടക്കാൻ പണം കണ്ടെത്താനും മക്കളുടെ പഠനത്തിനുമൊക്കെയാണ് അദ്ദേഹം ഇവിടെ എത്തിയത്. പല കടകളിൽ മാറി മാറി ജോലി ചെയ്തു. ഒന്നും സ്ഥിരമായില്ല. ഒടുവിൽ സുഹൃത്തുക്കളുമായി ചേർന്ന് ഒരു ഹോട്ടൽ നടത്തിപ്പിന് എടുത്തു. അവിടെയും രക്ഷ ഉണ്ടായില്ല. കൂടുതൽ ബാധ്യതകൾ ആയപ്പോൾ അത് ഒഴിവാക്കി. പിന്നീട് ഒരു ഹോട്ടലിൽ കുക്കായി ജോലി ചെയ്ത് വരുേമ്പാഴാണ് കൂനിൻമേൽ കുരുപോലെ കോവിഡ് എന്ന മഹാമാരി എത്തിയത്.
ഉണ്ടായിരുന്ന ജോലിയും അതോടെ നഷ്ടമായി. നാട്ടിൽ ഭാര്യയുടെ മാതാവിെൻറ പേരിലുള്ള സ്ഥലം ഇൗടുവെച്ച് വായ്പ എടുത്താണ് വീടുവെക്കാൻ സ്ഥലം വാങ്ങിയത്. വരുമാനം ഇല്ലാതായപ്പോൾ തിരിച്ചടവ് മുടങ്ങി. വീട് നിർമാണം തുടങ്ങാനും കഴിഞ്ഞില്ല. ഇപ്പോൾ ഇൗടുവെച്ച സ്ഥലം ജപ്തി ഭീഷണിയിലാണ്.
അതിനിടെ, ഫീസടക്കാത്തതിനെത്തുടർന്ന് സ്വകാര്യ സ്ഥാപനത്തിൽ പോളിടെക്നിക്ക് ഡിേപ്ലാമ കോഴ്സിന് പഠിക്കുന്ന മകനെ ക്ലാസിൽ കയറ്റില്ലെന്ന അവസ്ഥയുമെത്തി. ഇനി മുന്നോട്ട് എന്ത് വഴി എന്നറിയില്ല. നിരാശയിലേക്ക് വഴുതി വീഴുന്നതിന് മുമ്പ് ആരെങ്കിലും കൈപിടിക്കാൻ എത്തിയെങ്കിൽ എന്നാണ് 57കാരനായ കുഞ്ഞിക്കണ്ണൻ ആശിക്കുന്നത്. സഹായിക്കാൻ ആരെങ്കിലും സന്നദ്ധമായാൽ എങ്ങനെയും അത് തിരിച്ചുകൊടുക്കാൻ തയാറാണെന്നും അദ്ദേഹം പറയുന്നു. ബഹ്റൈനിലെ സുമനസ്സുകളിൽ ആരെങ്കിലും തന്നെ ചേർത്തുപിടിക്കാൻ എത്തുമെന്ന് പ്രതീക്ഷയിൽ കാത്തിരിക്കുകയാണ് അദ്ദേഹം. കുഞ്ഞിക്കണ്ണെൻറ നമ്പർ: 3357 9122
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.