മനാമ: കോഴിക്കോട് ജില്ല പ്രവാസി ഫോറം (കെ.പി.എഫ്) ഒന്നാം വാർഷികാഘോഷം ഏപ്രിൽ 17ന് ബഹ്റ ൈൻ കേരളീയ സമാജത്തിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഒളിമ്പ്യൻ പി.ടി. ഉഷ മുഖ്യാ തിഥിയാകുന്ന പരിപാടിയിൽ താജുദ്ദീൻ വടകര, ഷാഫി കൊല്ലം, ലേഖ അജയ് എന്നിവർ നയിക്കുന്ന ഗാ നമേളയും വിവിധ കലാപരിപാടികളും ബഹ്റൈനിലെ സംഘടനകൾക്കും കൂട്ടായ്മകൾക്കും പങ് കെടുക്കാവുന്ന ഘോഷയാത്ര മത്സരവും ഉണ്ടായിരിക്കും.
കെ.പി.എഫ് മലബാർ ഫെസ്റ്റ് 2020 നടത്തിപ്പിന് കെ.സി.എ ഹാളിൽ ചേർന്ന യോഗത്തിൽ 101 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു. കെ.പി.എഫ് പ്രസിഡൻറ് വി.സി. ഗോപാലൻ അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി ജ്യോതിഷ് പണിക്കർ സ്വാഗതവും ട്രഷറർ വി.കെ. ജയേഷ് നന്ദിയും പറഞ്ഞു. സ്റ്റിയറിങ് കമ്മിറ്റി കൺവീനർ കെ.ടി. സലിം സംഘാടക സമിതി രൂപരേഖ അവതരിപ്പിച്ചു.സോമൻ ബേബി, പ്രിൻസ് നടരാജൻ, സ്റ്റാലിൻ ജോസഫ്, വർഗീസ് കാരക്കൽ, ഡോ. പി.വി. ചെറിയാൻ, ഡോ. ബാബു രാമചന്ദ്രൻ, അരുൾദാസ് തോമസ്, ഡോ. ഷെമിലി പി. ജോൺ, സേവി മാത്തുണ്ണി, ഹബീബ് റഹ്മാൻ, രാജു കല്ലുംപുറം, സുബൈർ കണ്ണൂർ എന്നിവരടങ്ങുന്നതാണ് അഡ്വൈസറി ബോർഡ്.
ബിനു കുന്നന്താനം, അജിത്കുമാർ, ബാലകൃഷ്ണൻ ഡേവീസ്, അബ്ദുൽ മജീദ് തെരുവത്ത്, ചെമ്പൻ ജലാൽ, രാമത്ത് ഹരിദാസ്, ജോൺ ഫിലിപ്, എസ്.വി. ജലീൽ, റസാഖ് മൂഴിക്കൽ, സി.വി. നാരായണൻ, മജീദ് തണൽ, ഉസ്മാൻ ടിപ്ടോപ്, അസീൽ അബ്ദുൽ റഹ്മാൻ, റഫീഖ് അബ്ദുല്ല എന്നിവരെ രക്ഷാധികാരികളും എം.പി. രഘുവിനെ ചെയർമാനായും ജമാൽ ഇരിങ്ങലിനെ ജനറൽ കൺവീനറായും എബ്രഹാം ജോണിനെ ചീഫ് കോഓഡിനേറ്ററായും
തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.