രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയോടുള്ള വിശ്വസ്തതയും ഐക്യദാർഢ്യവും പിന്തുണയും പ്രകടിപ്പിക്കുന്നതിനായി റിസാൻ ബുള്ള്യൻ സംഘടിപ്പിച്ച വിശ്വസ്തതാ പ്രതിജ്ഞാ ഒപ്പുവെക്കൽ ചടങ്ങിൽ നിന്ന്. റിസാൻ ബുള്ള്യൻ ഡയറക്ടർ അഷ്റഫ് മായഞ്ചേരി, കൺട്രി മാനേജർ സയ്യിദ് സിയാദ് എന്നിവർ സമീപം. ചിത്രം സനുരാജ്, ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബഹ്റൈൻ കെ.എം.സി.സി സംഘടിപ്പിച്ച സിഗ്‌നേച്ചർ കാമ്പയിനിൽനിന്ന്
മനാമ: ബഹ്‌റൈൻ രാജ്യത്തോടും, ഭരണാധികാരി ശൈഖ് ഹമദ് ബിൻ ഈസ ആൽ ഖലീഫയോടും, കിരീടവകാശി ശൈഖ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയോടും, ബഹ്‌റൈൻ ഗവൺമെൻ്റിനോടും, ജനതയോടും ഐക്യദാർഢ്യം പ്രഖ്യാപിച്ച് രാജ്യമാകെ നടന്നുവരുന്ന സിഗ്‌നേച്ചർ ക്യാമ്പയിൻ്റെ ഭാഗമായി മനാമയിലെ കെ.എം.സി.സി ആസ്ഥാനത്ത് സംഘടിപ്പിച്ച സിഗ്‌നേച്ചർ ക്യാമ്പയിൻ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ബഹ്റൈൻ രാജ്യത്തോടുള്ള ഇന്ത്യക്കാരുടെ ആത്മവിശ്വാസവും, ഇവിടെ ലഭ്യമാവുന്ന സ്വദേശത്തെ പോലെയുള്ള ജീവിത അനുഭൂതിയും പ്രകടമാകുന്ന രീതിയിലാണ് ഇന്ത്യൻ പ്രവാസി സമൂഹം സിഗ്‌നേച്ചർ ക്യാമ്പയിനിൽ പങ്കാളികളായത്.
കെ.എം.സി.സി ബഹ്റൈൻ പ്രസിഡൻ്റ് എ ഹബീബ്റഹ്മാൻ ആദ്യത്തെ ഒപ്പ് ചാർത്തി ഉദ്ഘാടനം നിർവ്വഹിച്ചു. ബഹ്‌റൈൻ ദേശീയ ഗാനത്തോടെ ആരംഭിച്ച പരിപാടി പ്രത്യേക അതിഥികളായി മുഹമ്മദ് ഹുസ്സൈന്‍ മാലിം, പമ്പവാസന്‍ നായര്‍, മന്‍സൂര്‍, നാസര്‍ മഞ്ചേരി, റഷീദ് മാഹി, താരിഖ് മജീദ്, ഫ്രാൻസിസ് കൈതാരത്ത്, അഷ്‌റഫ് മയഞ്ചേരി, ഫാറൂഖ് കുണ്ടുവേലിൽ, റംഷാദ് അയലക്കാട്, റസാഖ് മൂഴിക്കല്‍, കുടൂസ മുണ്ടേരി, ബിനു കുന്നന്താനം എന്നിവർ സന്നിഹിതരായിരുന്നു. കെ.എം.സി.സി ഭാരവാഹികളും, ജില്ലാ, ഏരിയ ഭാരവാഹികളും സംഘടനാ പ്രവർത്തകരും ഐക്യദാർഢ്യം രേഖപ്പെടുത്തുന്നതിൽ മുഖ്യ പങ്കാളികളായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.