അ​ബ്‌​ദു​റ​ഹ്‌​മാ​ൻ ര​ണ്ട​ത്താ​ണി

ഈസ്റ്റ്‌ റിഫ കെ.എം.സി.സി ത്രൈമാസ കാമ്പയിൻ സംഘടിപ്പിക്കുന്നു

മനാമ: ബഹ്‌റൈൻ കെ.എം.സി.സി ഈസ്റ്റ്‌ റിഫ ഏരിയ കമ്മിറ്റി ഒക്ടോബർ മുതൽ ഡിസംബർ വരെ ത്രൈമാസ കാമ്പയിൻ സംഘടിപ്പിക്കുന്നു. വെള്ളിയാഴ്ച രാത്രി എട്ടിന് റിഫ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ ഓഡിറ്റോറിയത്തിൽ കാമ്പയിൻ ഉദ്ഘാടനവും സി.എച്ച് അനുസ്മരണവും നടക്കും.

കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാൻ ഉദ്ഘാടനം ചെയ്യുന്ന യോഗത്തിൽ മുസ്‍ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്‌ദുറഹ്‌മാൻ രണ്ടത്താണി മുഖ്യ പ്രഭാഷണം നടത്തും.

ഐ.എം.സി മെഡിക്കൽ സെന്ററുമായി സഹകരിച്ച് മെഡിക്കൽ ക്യാമ്പ്, ഏകദിന വോളിബാൾ മത്സരം, ഏകദിന ഫുട്ബാൾ മത്സരം, ആരോഗ്യ ക്ലാസ്, കുടുംബസംഗമം, അൽ അമാന, നോർക്ക വെൽഫെയർ ക്യാമ്പ്, സമാപന സമ്മേളനം എന്നിവ കാമ്പയിന്റെ ഭാഗമായി നടക്കും.

കാമ്പയിൻ വിജയത്തിനായി എൻ. അബ്ദുൽ അസീസ് (ചെയ.), ടി.ടി അഷ്‌റഫ്‌ (ജന. കൺ.), കെ. റഫീഖ് (മുഖ്യ രക്ഷാ.), ഉസ്മാൻ ടിപ്ടോപ്, എം.എ. റഹ്മാൻ (രക്ഷാ.) എന്നിവരെ ഉൾപ്പെടുത്തി 51 അംഗ സ്വാഗത സംഘം രൂപവത്കരിച്ചു. കെ.എം.സി.സി ഓഫിസിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ്‌ റഫീഖ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി.ടി. അഷ്‌റഫ്‌ സ്വാഗതവും ഷമീർ നന്ദിയും പറഞ്ഞു.

Tags:    
News Summary - KMCC is organizing the campaign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.