കെ.എം.സി.സി ഹമദ് ടൗൺ കമ്മറ്റി സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ്
മനാമ: ബഹ്റൈൻ കെ.എം.സി.സി ഹമദ് ടൗൺ കമ്മിറ്റി ശിഫ അൽ ജസീറ മെഡിക്കൽ സെന്ററിന്റെ സഹകരണത്തോടെ ബഹ്റൈനിലെ ഹമലയിൽ പുതുതായി ആരംഭിക്കുന്ന മെഡിക്കൽ സെന്ററിൽ ആരോഗ്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.നാനൂറിൽ പരം പേരെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ ക്യാമ്പിൽ കെ.എം.സി.സി സംസ്ഥാന ജനറൽ സെക്രെട്ടറി ശംസുദ്ദീൻ വെള്ളികുളങ്ങര, സംസ്ഥാന സെക്രട്ടറി സഹീർ കാട്ടാമ്പള്ളി, ശിഫ അൽ ജസീറ മാനേജർ എന്നിവർ പങ്കെടുത്തു.
ഹമദ് ടൗൺ കെ.എം.സി.സി പ്രസിഡന്റ് അബൂബക്കർ പാറക്കടവ്, ജനറൽ സെക്രട്ടറി അബ്ബാസ് വയനാട്, ട്രഷറർ ഇല്യാസ് മുറിച്ചാണ്ടി, റുമൈസ് കണ്ണൂർ, ആഷിക് പരപ്പനങ്ങാടി, സുബൈർ, സകരിയ എടച്ചേരി, ഗഫൂർ , അഷ്റഫ്, മരക്കാർ, മുനീർ, ,ഷൗക്കത്ത്, മെഡിക്കൽ ഡയറക്ടർ ഡോ. സൽമാൻ കരീം, ഡോ. ഇമ്രാൻ. ഡോ. യൂസഫ്, ഹോസ്പിറ്റൽ ജീവനക്കാരായ ഷഹഫാദ്, ലാൽ,അനസ്, നൗഫൽ, ഫാസിൽ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.