ആദ്യ 10ൽ ഇടം നേടിയവർ: അഭിജിത്ത് ബിനു (ഇന്ത്യൻ സ്കൂൾ), ഐസൽ വസീം ഷുക്കൂർ (അൽ നൂർ ഇന്റർനാഷണൽ സ്കൂൾ), അൻസിക രാജേഷ് (ഏഷ്യൻ സ്കൂൾ), ആയുഷ് രാജേഷ് (ഇന്ത്യൻ സ്കൂൾ), ക്രിസ് ഗീവർഗീസ് (ഏഷ്യൻ സ്കൂൾ), ധ്യാൻ ശങ്കർ (ന്യൂ ഇന്ത്യൻ സ്കൂൾ), ഇഷാൽ ഫാത്തിമ ടി.പി (ഇന്ത്യൻ സ്കൂൾ), ഫാത്തിമ അനസ് (ഇന്ത്യൻ സ്കൂൾ റിഫ), നൈനിക ജിജു (ഇന്ത്യൻ സ്കൂൾ), റിയ ഗോപാൽകൃഷ്ണ ദവാനെ (ന്യൂ ഹൊറൈസൺ സ്കൂൾ) .
'കിംസ്ഹെൽത്ത് ജൂനിയർ വോയ്‌സ് ഓഫ് ഇന്ത്യ'; പ്രസംഗ മത്സര സമ്മാനദാനം ഇന്ന്
മനാമ: ഗൾഫ് മാധ്യമവും മീഫ്രണ്ടും സംയുക്തമായി സംഘടിപ്പിച്ച 'കിംസ്ഹെൽത്ത് ജൂനിയർ വോയ്‌സ് ഓഫ് ഇന്ത്യ' പ്രസംഗ മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാന ചടങ്ങ് ഇന്ന് നടക്കും. ഉമ്മുൽ ഹസം കിംസ് ഹെൽത്ത് ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിൽ വൈകുന്നേരം ഏഴ് മുതലാണ് ചടങ്ങ്. നിരവധി പേരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ മത്സരത്തിൽ, മികച്ച പ്രകടനം കാഴ്ചവെച്ച് അവസാന റൗണ്ടിലെത്തിയ 10 പേരിൽ നിന്ന് ആദ്യ മൂന്ന് സ്ഥാനക്കാരെ ചടങ്ങിൽ വെച്ച് പ്രഖ്യാപിക്കും.
ടോപ്പ് 10ൽ ഇടം നേടിയ മുഴുവൻ മത്സരാർഥികളെയും സ്പെഷ്യൽ കാറ്റഗറി പുരസ്കാരത്തിന് അർഹയായ ഖദീജ നാവർ സുൽത്താനെയെയും വിശിഷ്ട വ്യക്തികളുടെ സാന്നിധ്യത്തിൽ ആദരിക്കും. വിജയികളും അവരുടെ കുടുംബാംഗങ്ങളും ചടങ്ങിൽ സംബന്ധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.