Posted On
date_range Updated On
date_range ബഹ്റൈൻ ഫോറത്തിൽ ഖലീൽ തങ്ങൾ; പൗരസ്വീകരണം വ്യാഴാഴ്ച്ച
മനാമ: രാജാവ് ഹമദ് ബിൻ ഈസാ ആൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിൽ 'കിഴക്കും പടിഞ്ഞാറും മാനവിക സഹവർത്തിത്വത്തിന്' എന്നപേരിൽ സംഘടിപ്പിക്കുന്ന ബഹ്റൈൻ ഡയലോഗ് ഫോറത്തിൽ സംബന്ധിക്കുന്നതിനായി കേരള മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറി ഇബ്രാഹിം ഖലീൽ അൽ ബുഖാരി തങ്ങൾ ബുധനാഴ്ച ബഹ്റൈനിൽ എത്തും. വിമാനത്താവളത്തിൽ ഐ.സി.എഫ് നേതാക്കൾ അദ്ദേഹത്തെ സ്വീകരിക്കും. ഐ.സി.എഫിന്റെ ആഭിമുഖ്യത്തിൽ വ്യാഴാഴ്ച രാത്രി 9.30ന് മനാമ പാകിസ്താൻ ക്ലബിൽ അദ്ദേഹത്തിന് പൗരസ്വീകരണം നൽകും. പരിപാടിയിൽ ബഹ്റൈനിലെ പ്രമുഖ സാമൂഹ്യ, സാംസ്കാരിക നേതാക്കൾ സംബന്ധിക്കും. പരിപാടിയിലേക്ക് സ്ത്രീകൾക്കും സൗകര്യം ഉണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.