മനാമ: ഖാലിദ് ബിൻ ഹമദ് എൻഡുറൻസ് റേസിന് ബഹ്റൈൻ ഇന്റർനാഷനൽ എൻഡുറൻസ് വില്ലേജിൽ തുടക്കം. സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്പോർട്സ് (എസ്.സി.വൈ.എസ്) ഫസ്റ്റ് ഡെപ്യൂട്ടി ചെയർമാനും ജനറൽ സ്പോർട്സ് അതോറിറ്റി (ജി.എസ്.എ) ചെയർമാനും ബഹ്റൈൻ ഒളിമ്പിക് കമ്മിറ്റി (ബി.ഒ.സി) പ്രസിഡന്റുമായ ശൈഖ് ഖാലിദ് ബിൻ ഹമദ് ആൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിലാണ് റേസ് നടക്കുന്നത്. ബഹ്റൈൻ റോയൽ ഇക്വസ്ട്രിയൻ ആൻഡ് എൻഡുറൻസ് ഫെഡറേഷൻ (BREEF) സംഘടിപ്പിക്കുന്ന പ്രാദേശിക, അന്തർദേശീയ യോഗ്യത മത്സരങ്ങളാണിത്.
120 കി.മീ, 100 കി.മീ അന്താരാഷ്ട്ര റേസുകളും 100 കി.മീ, 80 കി.മീ, 40 കി.മീ എന്നീ പ്രാദേശിക മത്സരങ്ങളും വെള്ളിയാഴ്ച നടന്നു. പ്രൈവറ്റ് സ്റ്റേബിളുകൾക്കായുള്ള 120 കി.മീ ഓട്ടം ശനിയാഴ്ച നടക്കും. തുടർന്ന് ആദ്യ മൂന്ന് വിജയികൾക്കുള്ള അവാർഡ് ദാന ചടങ്ങും നടക്കും. വെറ്ററിനറി പരിശോധന, കുതിര രജിസ്ട്രേഷൻ, റൈഡർമാരുടെ പരിശോധന എന്നിവയും അനുബന്ധമായി നടക്കും. ബാപ്കോ എനർജീസ് ആണ് (ഡയമണ്ട് സ്പോൺസർ). ബെനാ ആൻഡ് അൽ സലാം ബാങ്ക് (പ്ലാറ്റിനം സ്പോൺസർ), ജി.എഫ്.എച്ച് ബാങ്ക് (ഗോൾഡ് സ്പോൺസർ), അൽബ (സിൽവർ) സ്പോൺസർ), ബഹ്റൈൻ ഇക്കണോമിക് ഡെവലപ്മെന്റ് ബോർഡ് (ബ്രോൺസ് സ്പോൺസർ).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.