ലോകകപ്പാരവം പരിപാടിയിൽ പങ്കെടുത്തവർ
മനാമ: ലോകകപ്പ് ഫുട്ബാൾ മത്സരങ്ങളോട് അനുബന്ധിച്ചു കേരള യുണൈറ്റഡ് ഫുട്ബോൾ ക്ലബ് നടത്തിവരാറുള്ള ലോകകപ്പാരവം ഇത്തവണയും വിപുലമായ പരിപാടികളോടെ അൽ അഹ്ലി ക്ലബ് ഫുട്ബോൾ സ്റ്റേഡിയത്തിൽ വെച്ച് നടത്തപ്പെട്ടു.
പരിപാടിയോടനുബന്ധിച്ച് നടന്ന ക്ലബ് അംഗങ്ങളുടെ ബ്രസീൽ - അർജന്റീന സൗഹൃദ ഫുട്ബോൾ മാച്ച് ശ്രദ്ധേയമായി. ക്ലബ് പ്രസിഡന്റ് വിനോദ്, സെക്രട്ടറി ശ്രീജിത്ത് എക്സിക്യൂട്ടീവ് അംഗങ്ങളായ പ്രദീപ്, ഷൈജിത്, മഹേഷ്, സുദേവ്, മെഹജൂബ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.