മനാമ: കേരള സോഷ്യൽ ആൻഡ് കൾചറൽ അസോസിയേഷൻ ‘ബാലകലോത്സവം 2023’ ന്റെ ഭാഗമായുള്ള രജിസ്ട്രേഷൻ തുടങ്ങിയെന്ന് പ്രസിഡന്റ് പ്രവീൺ നായർ അറിയിച്ചു. സെക്രട്ടറി സതീഷ് നാരായണൻ, കലാസാഹിത്യം സെക്രട്ടറി രഞ്ചു നായർ, ബാലകലോത്സവം കൺവീനർ ശശിധരൻ, മറ്റ് എക്സിക്യൂട്ടിവ് കമ്മിറ്റിയംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.
വ്യക്തിഗത, ഗ്രൂപ്പുമായി നൂറോളം ഇനങ്ങളിൽ മത്സരാർഥികൾ പങ്കെടുക്കുമെന്ന് പ്രസിഡന്റ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക. ബാലകലോത്സവം കൺവീനർ - ശശിധരൻ -3989 8781, ജോയന്റ് കൺവീനർ - പ്രശാന്ത് നായർ -3327 9225, ജോയന്റ് കൺവീനർ - അനൂപ് പിള്ള -3396 9500, കലാസാഹിത്യം സെക്രട്ടറി - രഞ്ചു നായർ - 33989636.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.