കേരള ഗാലക്സി കിറ്റ് വിതരണ ചടങ്ങ്
മനാമ: കേരള ഗാലക്സിയുടെ കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായി മൂന്നാം ഘട്ട കിറ്റ് വിതരണം ചെയ്തു. ബി.എം.സി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത്, ശ്രാവണ മഹോത്സവം 2024 കമ്മിറ്റി ചെയർമാൻ ഇ.വി. രാജീവൻ, വൈസ് ചെയർമാൻ മോനി ഓടിക്കണ്ടതിൽ, കേരള ഗാലക്സി ചെയർമാൻ വിജയൻ കരുമല എന്നിവർ ചേർന്ന് കിറ്റുകൾ കൈമാറി.
നിർധനരായ രോഗികൾക്ക് ആവശ്യമായ മരുന്നുകളും കൈമാറി. കിറ്റ് ശേഖരണത്തിനും ഗാലക്സിയുടെ പ്രവർത്തനത്തിനും മുന്നിൽ പ്രവർത്തിച്ച ഗഫൂർ മയ്യന്നൂർ, വിജയൻ ടി.പി, ഹമദ് ടൗൺ വിനോദ് അരൂർ, വീണ വി. നായർ, ജോളി മോഹൻ, അനിത, ഷേർലി കണ്ണൂർ, വീണ സൂരജ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.