അബ്ദുൾ സലാം ചാത്തോലി (പ്രസിഡന്റ്), സജ്ജാദ് സുലൈമാൻ (ജനറൽ സെക്രട്ടറി), തസ്ലീം തന്നാടൻ (ട്രഷറർ)
മനാമ: ബഹ്റൈനിലെ പ്രവാസി മലയാളി കായികരംഗത്തെ പ്രമുഖ കൂട്ടായ്മയായ കേരള ഫുട്ബാൾ അസോസിയേഷന്റെ (കെ.എഫ്.എ) പുതിയ ഭരണസമിതി നിലവിൽ വന്നു. വാർഷിക ജനറൽ ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. അബ്ദുൾ സലാം ചാത്തോലിയെ പ്രസിഡന്റായും സജ്ജാദ് സുലൈമാനെ ജനറൽ സെക്രട്ടറിയായും തസ്ലീം തന്നാടനെ ട്രഷററായും മൻസൂർ തൃശൂരിനെ അസിസ്റ്റന്റ് ട്രഷററായും യോഗം ഐക്യകണ്ഠ്യേന തെരഞ്ഞെടുത്തു. റാഫി കല്ലിങ്ങൽ, സൽമാൻ മങ്കട എന്നിവരെ വൈസ് പ്രസിഡന്റുമാരായും സാബിർ ഓമാനൂർ, സവാദ് തളപ്പച്ചേരി എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും തെരഞ്ഞെടുത്തു.
മൻസൂർ തൃശൂർ, ഫൈസൽ കാസർകോട്, യൂനുസ് മനാമ, ഹിഷാം ചാവക്കാട്, റിയാസ് കോഴിക്കോട്, മെഹജൂബ് തൃപ്രയാർ, നൗഫൽ കുട്ടഞ്ചേരി, ശബരി കണ്ണൂർ, മഞ്ചേഷ് എറണാകുളം, സജീഷ് തിരുവനന്തപുരം എന്നിവരാണ് പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ. വരുന്ന സീസണിലെ മത്സരങ്ങളും സംഘാടനവും കൂടുതൽ ഊർജ്ജസ്വലമാക്കുന്നതിന്റെ ഭാഗമായി ഭാരവാഹികൾക്ക് പ്രത്യേക ചുമതലകളും വിഭാഗങ്ങളും വീതിച്ചു നൽകിയിട്ടുണ്ട്.
ടൂർണമെന്റ് കോർഡിനേറ്ററായി ഫൈസലിനെയും മീഡിയ ചുമതലകൾക്കായി സാബിറിനെയും തിരഞ്ഞെടുത്തു. പോസ്റ്ററുകളുടെ രൂപകൽപ്പന റിയാസും സാമൂഹിക ക്ഷേമ പ്രവർത്തനങ്ങൾ സലാമും റാഫിയും നിർവ്വഹിക്കും. ടീം പട്ടിക പരിശോധനയും ക്രമീകരണവും സൽമാനും എൻ.ഒ.സി പരിശോധന സജീഷും കൈകാര്യം ചെയ്യും. പി.എം.സി തലവനായി ജെറിയെയും കോർഡിനേറ്റർമാരായി സവാദ്, സൽമാൻ, ഫൈസൽ, യൂനുസ് എന്നിവരെയും നിയമിച്ചു. ക്ലബ്ബുകളുമായുള്ള ആശയവിനിമയത്തിന്റെയും വെബ്‌സൈറ്റ് വിവരസാങ്കേതികവിദ്യയുടെയും ചുമതല മഞ്ചേഷിനും ശബരിക്കുമാണ്. പുതിയ ഡിവിഷൻ പഠന പദ്ധതിയുടെ ചുമതല മെഹജൂബ് നിർവ്വഹിക്കും.
ബഹ്റൈനിലെ പ്രവാസി മലയാളി കായിക രംഗത്ത് നിർണായക സ്വാധീനമുള്ള കെ.എഫ്.എയ്ക്ക് കീഴിൽ നിലവിൽ 60-ലധികം ക്ലബുകളും രണ്ടായിരത്തോളം രജിസ്റ്റർ ചെയ്ത കളിക്കാരുമുണ്ട്. അമേച്ചർ, സെമി പ്രൊഫഷനൽ, പ്രൊഫഷനൽ വിഭാഗങ്ങളിലായി നിരവധി ടൂർണമെന്റുകളാണ് കെ.എഫ്.എയുടെ നേതൃത്വത്തിൽ വർഷം തോറും സംഘടിപ്പിച്ചു വരുന്നത്. പുതിയ സീസണിൽ കൂടുതൽ പ്രൊഫഷണൽ മികവോടെയും മികച്ച സംഘാടനത്തോടെയും മത്സരങ്ങൾ സംഘടിപ്പിക്കുമെന്ന് പുതിയ ഭരണസമിതി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.