ഡി. സലീം
മനാമ: ബഹ്‌റൈനിലെ പ്രവാസി മലയാളികളുടെ സാമൂഹിക-സാംസ്‌കാരിക രംഗങ്ങളിൽ പതിറ്റാണ്ടുകളോളം സജീവമായിരുന്ന ഡി. സലീം (60) ഹൃദയാഘാതത്തെ തുടർന്ന് നാട്ടിൽ നിര്യാതനായി. ആലപ്പുഴ ഹരിപ്പാട് സ്വദേശിയാണ്. ബഹ്‌റൈൻ കേരളീയ സമാജം, ബഹ്‌റൈൻ പ്രതിഭ തുടങ്ങിയ പ്രമുഖ പ്രവാസി സംഘടനകളുടെ ഭാരവാഹിയായും സജീവ സംഘാടകനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ബഹ്‌റൈൻ കേരളീയ സമാജവും ഡി.സി ബുക്‌സും സംയുക്തമായി സംഘടിപ്പിച്ച ബി.കെ.എസ്-ഡി.സി അന്താരാഷ്ട്ര പുസ്തകമേളയുടെയും സാംസ്‌കാരികോത്സവത്തിന്റെയും ജനറൽ കൺവീനറായും പ്രവർത്തിച്ചിട്ടുണ്ട്.
ബഹ്‌റൈൻ പ്രതിഭ രക്ഷാധികാരി സമിതി അംഗമായും ഉമ്മുൽ ഹസം യൂണിറ്റ് ഭാരവാഹിയായും ദീർഘകാലം പ്രവർത്തിച്ചു. കോവിഡ് കാലത്തും അല്ലാത്തപ്പോഴും പ്രവാസികൾക്കായി ഒട്ടനവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ അദ്ദേഹം ഏകോപിപ്പിച്ചു. സാഹിത്യ-സാംസ്‌കാരിക സംവാദങ്ങൾ, നാടകങ്ങൾ, സമ്മർ ഫെസ്റ്റിവലുകൾ എന്നിവയുടെ സംഘാടനത്തിലൂടെ പ്രവാസി മലയാളി സമൂഹത്തിൽ വലിയ സൗഹൃദവലയം സൃഷ്ടിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. രണ്ട് പതിറ്റാണ്ട് നീണ്ട പ്രവാസ ജീവിതം അവസാനിപ്പിച്ച് 2021-ലാണ് അദ്ദേഹം നാട്ടിലേക്ക് മടങ്ങിയത്. ഭാര്യ: ബിജി. മകൾ: തീർത്ഥ (ടെക്നോപാർക്ക് ജീവനക്കാരി).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.