കെ.എം.സി.സി ഓഫീസിൽ ചേർന്ന അവലോകന യോഗത്തിൽനിന്ന്
മനാമ: ഇന്ത്യയുടെ എൺപതാമത് സ്വാതന്ത്ര്യ ദിനം വൈവിദ്യമാർന്ന പരിപാടികളോടെ ആഘോഷിക്കുവാനുള്ള ഒരുക്കങ്ങളുമായി പ്രവർത്തന രംഗത്ത് സജീവമാവുകയാണ് കെ.എം.സി.സി ബഹ്റൈൻ. ആഗസ്റ്റ് 15 ശനിയാഴ്ച രാവിലെ കെ.എം.സി.സി ഓഫീസ് അങ്കണത്തിൽ ദേശീയ പതാക ഉയർത്തുന്നതോടുകൂടി ദേശീയദിനാഘോഷങ്ങൾക്ക് തുടക്കം കുറിക്കും. തുടർന്ന് കുട്ടികളുടെ മാർച്ച് പാസ്റ്റ് അരങ്ങേറും. വൈകുന്നേരം 6 മണിക്ക് ഇ അഹമ്മദ് മെമ്മോറിയൽ ഹാളിൽ ദേശീയോദ്ഗ്രഥന ചിത്ര പ്രദർശനത്തിന് തുടക്കം കുറിക്കും. തുടർന്ന് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഹാളിൽ ദേശഭക്തിഗാന മത്സരം അരങ്ങേറും.
ബഹ്‌റൈനിലെ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച ടീമുകളായിരിക്കും ദേശഭക്തിഗാന മത്സരത്തിൽ പങ്കെടുക്കുക. ഇതിനോടനുബന്ധിച്ചു തന്നെ കുട്ടികൾക്കായി പ്രച്ഛന്നവേഷ മത്സരവും അരങ്ങേറും. ഇതിനു ശേഷം വിദ്യാർത്ഥിനികളുടെ നൃത്തവും അരങ്ങേറും. സാംസ്കാരിക സമ്മേളനത്തോടെ ആഘോഷങ്ങൾക്ക് സമാപനം കുറിക്കും. സാംസ്കാരിക സമ്മേളനത്തിൽ ബഹ്‌റൈനിലെ സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രഗത്ഭർ പങ്കെടുക്കും. കെ.എം.സി.സി ഓഫീസിൽ ചേർന്ന അവലോകന യോഗത്തിൽ സംസ്ഥാന ഭാരവാഹികൾ, ജില്ല, ഏരിയ പ്രസിഡൻ്റ്, ജനറൽ സെക്രട്ടറിമാർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.