Posted On
date_range Updated On
date_range ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം: ഐ.സി.എഫ് ജനസഭ സംഘടിപ്പിക്കും
മനാമ: ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനാഘോഷ പരിപാടികളുടെ ഭാഗമായി ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ് ) ജനസഭ സംഘടിപ്പിക്കും.
'യംഗ് ഇന്ത്യ: സ്ട്രോങ്ങ് ഡെമോക്രസി' എന്ന പ്രമേയത്തിൽ സൽമാബാദ് സുന്നി സെന്ററിൽ സംഘടിപ്പിടിക്കുന്ന ജനസഭ അഗസ്ത് 14 വെള്ളിയാഴ്ച വൈകീട്ട് ഏഴ് മണിക്ക് ആരംഭിക്കും.
ഐ.സി.എഫ് ഇന്റർനാഷണൽ ഡപ്യൂട്ടി പ്രസിഡന്‍റ് അഡ്വ. എം.സി. അബ്ദുൽ കരീം പ്രമേയ പ്രഭാഷണം നടത്തും. ബഹ്റൈനിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ സംബന്ധിക്കും.
ഇത് സംബന്ധമായി ഐ.സി.എഫ് നാഷണൽ പ്രസിഡന്‍റ് അബൂബക്കർ ലത്വീഫിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം പരിപാടികൾക്ക് അന്തിമ രൂപം നൽകി.
കെ.സി സൈനുദ്ധീൻ സഖാഫി, ശമീർ പന്നൂർ, അബ്ദുൽ ഹകീം സഖാഫി, റഫീക്ക് ലത്വീഫി വരവൂർ, സി.എച്ച് അശ്റഫ്, ഫൈസൽ ചെറുവണ്ണൂർ, ശംസുദ്ധീൻ സുഹ്രി സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.