കെ.​സി.​എ​ഫ് ബ​ഹ്റൈ​ൻ പു​തി​യ സെ​ൻ​ട്ര​ൽ ഓ​ഫി​സ് കാ​വ​ൽ​ക്ക​ട്ടെ ഹ​സ്ര​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കെ.സി.എഫ് ബഹ്റൈൻ പുതിയ ഓഫിസ് ഉദ്‌ഘാടനം ചെയ്തു

മനാമ: ബഹ്‌റൈൻ കെ.സി.എഫ് പുതിയ സെൻട്രൽ ഓഫിസ് ഗുദൈബിയയിലെ ബലൂച്ചി മസ്ജിദിനു സമീപം അൽ ഖാദിസ എജുക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ കാവൽക്കട്ടെ ഹസ്രത്ത് ഉദ്ഘാടനം ചെയ്തു. ദേശീയ സമിതി ചെയർമാൻ വിട്ടൽ ജമാലുദ്ദീൻ അധ്യക്ഷത വഹിച്ചു. പരിപാടിയുടെ ഭാഗമായി ജലാലിയ റാത്തീബും കെ.സി.എഫ് ബഹ്‌റൈൻ ആഴ്ചയിൽ നടത്തിവരുന്ന സ്വലാത്ത് മജ്‌ലിസും ദുആ സംഗമവും നടത്തി.

ചടങ്ങിൽ കെ.സി.എഫ് ഐ.എൻ.സി റിലീഫ് പ്രസിഡന്‍റ് അലി മുസ്‍ലിയാർ, കെ.എം.സി.സി ബഹ്‌റൈൻ വൈസ് പ്രസിഡന്‍റ് ഷാഫി പാറക്കട്ട, കലന്ദർ റസ്വി കാവൽക്കട്ടെ തുടങ്ങിയവർ പങ്കെടുത്തു. കെ.സി.എഫ് ബഹ്‌റൈൻ നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഹാരിസ് സാംഫ്യ സ്വാഗതവും മീഡിയ പ്രസിഡന്‍റ് ലത്തീഫ് പേറോളി നന്ദിയും പറഞ്ഞു.

News Summary - KCF Bahrain inaugurates new office

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.