മനാമ: കൊച്ചിയിൽ നിന്ന് ഇന്ന് ബഹ്റൈനിലേക്ക് എത്തുന്ന എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിൽ യാത്രക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടും സമയക്കുറവ് കാരണം ടിക്കറ്റ് എടുക്കാൻ കഴിത്തിരുന്നവർക്ക് ആശ്വാസ വാർത്ത. 28ന് കണ്ണൂരിൽ നിന്ന് വരുന്ന വിമാനത്തിന് ഇവർക്ക് ടിക്കറ്റ് എടുത്ത് വരാമെന്നു ഇന്ത്യൻ എംബസി അറിയിച്ചു. 30ന് ഡൽഹിയിൽ നിന്നും വിമാനമുണ്ട്. ഇതിലും ടിക്കറ്റ് ലഭിക്കും. ഇന്ത്യൻ എംബസ്സിയിൽ രജിസ്റ്റർ ചെയ്ത് ഇമെയിൽ അറിയിപ്പ് ലഭിച്ചവർക്ക് മാത്രമാണ് യാത്രക്ക് അർഹത. മനാമയിലെ എയർ ഇന്ത്യ എക്സ്പ്രസ്സ് ഓഫിസിൽ നിന്നാണ് ടിക്കറ്റ് എടുക്കേണ്ടത്.
ഇന്നലെ എംബസ്സിയിൽ നിന്ന് പെട്ടെന്നുള്ള അറിയിപ്പ് ആതിനാൽ പലർക്കും ടിക്കറ്റ് എടുക്കാൻ കഴിഞ്ഞിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.