???? ?????

ശൂറ കൗൺസിൽ:  ജമാൽ ഫക്രു 12ാം തവണയും  ഫസ്​റ്റ്​ വൈസ്​ ചെയർമാൻ

മനാമ: മുതിർന്ന ശൂറ കൗൺസിൽ അംഗം ജമാൽ ഫക്രുവിനെ 12ാം തവണയും ഫസ്​റ്റ്​ വൈസ്​ ചെയർമാനായി തെരഞ്ഞെടുത്തു. എതിരില്ലാതെയായിരുന്നു തെരഞ്ഞെടുപ്പ്​. അലി സാലിഹ്​ അസ്സാലിഹിനെ രാജാവ്​ ഹമദ്​ ബിൻ ഇൗസ ആൽ ഖലീഫ 2006^07 കാലത്ത്​ ശൂറ കൗൺസിൽ അധ്യക്ഷനായി നിയമിച്ചതുമുതൽ ജമാൽ ഫക്രു ഇൗ സ്​ഥാനത്ത്​ തുടരുകയാണ്​.പോയ വർഷം അദ്ദേഹം ഇൗ പോസ്​റ്റിലേക്ക്​ ദലാൽ അൽ സായിദിൽ നിന്ന്​ കടുത്ത മത്സരം​ നേരിടുകയുണ്ടായി. ഇൗ പോസ്​റ്റിലേക്ക്​ മത്സരിക്കുന്ന ആദ്യ വനിതയാണ്​ അവർ. പോയ വർഷം അവർക്ക്​ 17 വോട്ടും ഫക്രുവിന്​ 22 വോട്ടുമാണ്​ ലഭിച്ചത്​.

ഇത്തവണ അവർ മത്സര രംഗത്തുണ്ടായിരുന്നില്ല. ശൂറ കൗൺസിലി​​െൻറ നാലാമത്​ സമ്മേളനത്തി​​െൻറ ആദ്യ ദിവസം ഹമദ്​ രാജാവ്​ അഭിസംബോധന ചെയ്യു​ന്ന വേളയിൽ 40 അംഗങ്ങളും സന്നിഹിതരായിരുന്നു. കൗൺസിലി​​െൻറ സെക്കൻറ്​ വൈസ്​ ചെയർവുമൺ ആയി നാലാം തവണ ജമീല നുസൈഫ്​ തെരഞ്ഞെടുക്കപ്പെട്ടു. 

വരാനിരിക്കുന്ന സമ്മേളന കാലഘട്ടം ഏറെ വെല്ലുവിളികൾ നിറഞ്ഞതാകുമെന്ന്​ അധ്യക്ഷൻ അസ്സാലിഹ്​ പറഞ്ഞതായി പ്രാദേശിക പത്രം റിപ്പോർട്ട്​ ചെയ്​തു. ജനാധിപത്യ വികാസത്തിനുള്ള നടപടികളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്​. ഇതിനായി പരിഷ്​കരണങ്ങൾ കൊണ്ടുവരണം. ഇതരവെല്ലുവിളികൾ നേരിടുന്ന ഘട്ടത്തിൽ തന്നെയാണ്​ ഇത്​ നടപ്പാക്കേണ്ടത്​. ഭീകരത ഭീഷണിയായി തുടരുകയാണ്​. ഭീകരത ശക്തമായി നേരിടും. സർക്കാറി​​െൻറ ലക്ഷ്യങ്ങൾ നേടുന്നതിന്​ സാമാജികർ സഹകരണം ഉറപ്പാക്കണം.

രാജ്യത്തി​​െൻറ വരുമാനം വർധിപ്പിക്കുന്നതും വികസനം ഉറപ്പാക്കുന്നതുമായി ബന്ധമുള്ള നിരവധി ബില്ലുകൾ അടുത്ത മാസങ്ങളിൽ ചർച്ച ചെയ്യേണ്ടതുണ്ട്​. പൗരൻമാരുടെ മെച്ചപ്പെട്ട ജീവിതം ഉറപ്പാക്കുന്ന ബില്ലുകളും പരിഗണനയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.    പാർലമ​െൻറും ശൂറ കൗൺസിലും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കണമെന്ന്​ പാർലമ​െൻറ്​, ​ശൂറ കൗൺസിൽ കാര്യ മന്ത്രി ഘനിം അൽ ബു​െഎനയിൻ അംഗങ്ങളെ അഭിസംബോധന ചെയ്യവെ പറഞ്ഞു. കൃത്യമായ ആസൂത്രണത്തോടെ രാജ്യം മുന്നേറുകയാണ്​. വെല്ലുവിളികളെ നേരിടാനാവശ്യമായ തീരുമാനങ്ങൾ സംയുക്തമായി എടുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - jamal fakru-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.