ഐ.വൈ.സി.സി മുഹറഖ് ഏരിയ സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിന സ്മൃതി സംഗമം ശംസുദ്ദീൻ വെള്ളിക്കുളങ്ങര ഉദ്​ഘാടനംചെയ്യുന്നു

ഐ.വൈ.സി.സി മുഹറഖ് ഏരിയ സ്വാതന്ത്ര്യ ദിന സ്മൃതി സംഗമം നടത്തി


മനാമ: ഐ.വൈ.സി.സി മുഹറഖ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിന സ്മൃതി സംഗമം സംഘടിപ്പിച്ചു. നാനാത്വത്തിൽ ഏകത്വവും വൈവിധ്യവും നിറഞ്ഞ ഇന്ത്യയുടെ സംസ്കാരം നിലനിർത്തി മുന്നോട്ട് പോകണമെന്ന്​ വിവിധ പ്രാസംഗികർ അഭിപ്രായപെട്ടു. കെ.എം.സി.സി വൈസ് പ്രസിഡന്‍റ്​ ശംസുദ്ദീൻ വെള്ളിക്കുളങ്ങര ഉദ്​ഘാടനം ചെയ്തു.

മുഹറഖ് കെ.എം.സി.സി ഹാളിൽ നടന്ന പരിപാടിയിൽ ഏരിയ പ്രസിഡന്‍റ്​ ഗംഗൻ മലയിൽ അധ്യക്ഷത വഹിച്ചു. വനിതാ വിങ്​ അംഗം മുബീന മൻഷീർ ദേശാഭക്തി ഗാനം ആലപിച്ചു. യൂത്ത് കോൺഗ്രസ്സ് ദേശീയ കമ്മറ്റി പ്രവാസികൾക്കായി രൂപീകരിച്ച ഐ.വൈ.സി ഇന്‍റർനാഷനലി​െന്‍റ ബഹ്‌റൈൻ പ്രതിനിധിയായി തെരെഞ്ഞെടുക്കപ്പെട്ട മുൻ ഐ.വൈ.സി.സി പ്രസിഡന്‍റ്​ അനസ് റഹീമിനെ സെക്രട്ടറി ബെൻസി ഗനിയൂട് ഷാൾ അണിയിച്ചു. പുതിയതായി അംഗങ്ങളായ വനിതാ പ്രവർത്തകർ അടക്കമുള്ളവർക്ക് ചടങ്ങിൽ സ്വീകരണം നൽകി. ബെൻസി ഗനിയൂട്, അനസ് റഹിം, കെ.എം.സി.സി ഏരിയ പ്രസിഡന്‍റ്​ അഷ്‌റഫ്‌, കരീം മാസ്റ്റർ എന്നിവർ സംസാരിച്ചു. പ്രമോദ് വില്ല്യാപ്പള്ളി സ്വാഗതവും പി.സി രജീഷ് നന്ദിയും പറഞ്ഞു. ഷിഹാബ് കറുകപുത്തൂർ, എം.കെ ബാബു, ഷാജഹാൻ, അൻഷാദ്, മുജീബ്, ബാഹിറ അനസ്, ഷൈനി മുജീബ്, ചന്ദ്രൻ, നിയാസ് എന്നിവർ നേതൃത്വം നൽകി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.