??????? ??????? ??????? ?? ????????? ?????? ?????????? ???? ???????? ????????????????

ഇറാഖ്​ പ്രസിഡൻറിനെ ബഹ്​റൈൻ അംബാസഡർ സാലെഹ്​ അൽ മാലിക്ക്​ സന്ദർശിച്ചു

മനാമ: ഇറാക്കി​ൽ മടങ്ങിയെത്തി ചുമതലയിൽ തിരികെ പ്രവേശിച്ച ബഹ്​റൈൻ അംബാസഡർ സാലെഹ്​ അൽ മാലിക്ക്​, ഇറാഖ്​ പ്രസിഡൻറ ്​ ബർഹം സാലിഹിനെ സന്ദർശിച്ചു. കൂടിക്കാഴ്​ചയിൽ രാജാവ്​ ഹമദ്​ ബിൻ ഇൗസ ആൽ ഖലീഫയുടെ ആശംസകൾ അംബാസഡർ ഇറാഖ്​ പ്രസിഡൻറിന്​ കൈമാറി. പ്രസിഡൻറിനും ഇറാഖിനും ​െഎശ്വര്യവും പുരോഗതിയും നേർന്നുക്കൊണ്ടുള്ളതായിരുന്നു സന്ദേശം. ബഹ്​റൈൻ എംബസിക്ക്​ നേരെയുണ്ടായ ആക്രമണത്തിനെതിരെ ശക്തമായ നടപടി സ്വീകരിച്ചതിൽ പ്രസിഡൻറിനെ അംബാസഡർ അഭിനന്ദിച്ചു. എംബസികൾക്കും നയതന്ത്ര ദൗത്യങ്ങൾക്കും ഇറാഖ്​ നൽകുന്ന സംരക്ഷണത്തിനും പരിഗണനയും അദ്ദേഹം വിലയിരുത്തി. ഇറാഖ്​ പ്രസിഡൻറ്​ ബഹ്​റൈൻ അംബാസഡറുമായുള്ള കൂടിക്കാഴ്​ചയിൽ ഹമദ്​ രാജാവിന്​ ആശംസകൾ അറിയിച്ചു. ഇറാഖിന്​ നൽകുന്ന സ്ഥിരമായ പിന്തുണക്ക്​ അദ്ദേഹം ഹമദ്​ രാജാവിനോടുള്ള കടപ്പാട്​ അറിയിച്ചു. എംബസി ആക്രമിക്കപ്പെട്ട സന്ദർഭത്തിൽ വിവേകപൂർണ്ണമായ തീരുമാനം സ്വീകരിച്ചതിൽ നന്ദിയുണ്ട്​​. എല്ലാ മേഖലകളിലും ഉഭയകക്ഷി ബന്​ധം കൂടുതൽ ഉൗട്ടിയുറപ്പിക്കാനുള്ള രാജാവി​​െൻറ അഭിപ്രായത്തെ അഭിനന്ദിക്കുന്നു. ചുമതലയിലേക്ക്​ തിരികെ ​പ്രവേശിച്ച ബഹ്​റൈൻ അംബാസഡർ സാലെഹ്​ അൽ മാലിക്കിനെയും അഭിനന്ദിക്കുന്നതായും ഇറാഖ്​ പ്രസിഡൻറ്​ പറഞ്ഞ​ു. ഇറാഖ്​ വിദേശകാര്യമന്ത്രി ഡോ.മുഹമ്മദ്​ അൽ ഹകീമിനെ ബഹ്​റൈൻ അംബാസഡർ കഴിഞ്ഞ ദിവസം സന്ദർശിച്ചിരുന്നു. രണ്ടാഴ്​ചമുമ്പാണ്​ പ്രതിഷേധ പ്രകടനക്കാർ ബാഗ്​ദാദിലെ ബഹ്​റൈൻ എംബസിയിൽ അതിക്രമിച്ച്​ കയറിയ സംഭവമുണ്ടായത്​. ഇൗ സംഭവത്തിൽ ​ ബഹ്​​ൈറൻ ശക്തമായ പ്രതിഷേധവ​ും ആശങ്കയും ബഹ്​റൈൻ അറിയിച്ചിരുന്നു. അന്ന്​ ഹമദ്​ രാജാവ്​ ഇറാഖ്​ പ്രസിഡൻറ്​ ബർഹം സാലിഹിനെ ഫോണിൽ വിളിച്ച്​ ഇൗ വിഷയത്തിൽ സംസാരിക്കുകയും ചെയ്​തു. എംബസി
ആക്രമണത്തി​​െൻറ ​ ​പശ്​ചാത്തലത്തിൽ അംബാസഡർ സാലെഹ്​ അലി അൽ മൽകിയെ ബഹ്​റൈൻ തിരികെ വിളിക്കുകയായിരുന്നു. പിന്നീട്​ എംബസിയിൽ അതിക്രമിച്ച്​ കയറിയതി​​െൻറ പേരിൽ 54 പേരെ ഇറാഖ്​ ഭരണകൂടം അറസ്​റ്റ്​ ചെയ്​തു. ഇതിനെ തുടർന്നാണ്​ ബഹ്​​ൈറൻ അംബാസഡർ ഇറാഖിലെത്തി ചുമതലയിലേക്ക്​ തിരികെപ്രവേശിച്ചത്​. ഇറാഖ്​^ബഹ്​റൈൻ ബന്​ധം കൂടുതൽ ശക്തമായി മുന്നോട്ട്​ പോകുമെന്ന്​ രണ്ട്​ രാജ്യത്തി​​െൻറയും ഭരണാധികാരികൾ അറിയിച്ചിരുന്നു.
Tags:    
News Summary - Iraqi-President-receives-Bahrai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.