വിമാനത്താവളത്തിലിറങ്ങിയവരെ ബന്ധുക്കൾ സ്വീകരിക്കുന്നു
മനാമ: സംഘർഷ ആശങ്ക നിലനിൽക്കുന്ന പ്രദേശങ്ങളിൽനിന്നുള്ള ബഹ്റൈൻ പൗരന്മാരെ തിരിച്ചെത്തിക്കാനുള്ള വിദേശകാര്യ മന്ത്രാലയത്തിന്റെ ശ്രമങ്ങൾ തുടരുന്നു. കഴിഞ്ഞ രണ്ടുദിവസങ്ങളിലടക്കം ആകെ 2383 പൗരന്മാരെയാണ് സ്വദേശത്തെത്തിച്ചത്. കഴിഞ്ഞ ദിവസം തുർക്മെനിസ്താനിൽനിന്ന് പുറപ്പെട്ട നാല് ഗൾഫ് എയർ വിമാനങ്ങളിലായി 737 പൗരർ രാജ്യത്തെത്തി. കൂടാതെ, ഇറാനിലെ മഷ്ഹദ് നഗരത്തിൽനിന്ന് മന്ത്രാലയം ഏർപ്പെടുത്തിയ ബസുകളിൽ 431 പൗരർ കരമാർഗവും എത്തി. കുവൈത്തിലെയും ഇറാഖിലെയും എംബസികൾ ഏകോപിപ്പിച്ചാണ് സ്വദേശികളെ കരമാർഗം എത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നത്. ഏഴ് ചാർട്ടേഡ് വിമാനങ്ങളും 37 ബസുകളും ഉപയോഗിച്ച് ഇതുവരെ 2,383 പൗരന്മാരെയാണ് ഈ ഏകോപിത ശ്രമങ്ങളിലൂടെ തിരിച്ചെത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.