ഐ.​ഒ.​സി ബ​ഹ്‌​റൈ​ൻ സം​ഘ​ടി​പ്പി​ച്ച ഇ​ന്ദി​ര ഗാ​ന്ധി അ​നു​സ്​​മ​ര​ണ​ത്തി​ൽ​നി​ന്ന്

ഐ.​ഒ.​സി ബ​ഹ്‌​റൈ​ൻ ഇ​ന്ദി​ര ഗാ​ന്ധി അ​നു​സ്​​മ​ര​ണം സം​ഘ​ടി​പ്പി​ച്ചു

മ​നാ​മ: ഇ​ന്ത്യ​യു​ടെ മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ദി​ര ഗാ​ന്ധി​യു​ടെ 36ാമ​ത് ച​ര​മ​വാ​ർ​ഷി​ക ദി​നം ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ്‌ കോ​ൺ​ഗ്ര​സ് (ഐ.​ഒ.​സി) ബ​ഹ്​​റൈ​ൻ ചാ​പ്​​റ്റ​ർ ആ​ച​രി​ച്ചു.

പ്ര​സി​ഡ​ൻ​റ്​ മു​ഹ​മ്മ​ദ് മ​ൻ​സൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ൺ​ഗ്ര​സി​െൻറ ആ​ശ​യ​ങ്ങ​ളി​ൽ വി​ശ്വ​സി​ക്കാ​നും പി​ന്തു​ട​രാ​നും ല​ക്ഷ​ക്ക​ണ​ക്കി​ന് പ്ര​വ​ർ​ത്ത​ക​ർ​ക്ക് പ്ര​ചോ​ദ​ന​മാ​യ​ത്​ ഇ​ന്ദി​ര​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും അ​വ​രു​ടെ ത്യാ​ഗ​പൂ​ർ​ണ​മാ​യ ജീ​വി​ത​വു​മാ​ണെ​ന്ന് അ​ദ്ദേ​ഹം അ​നു​സ്​​മ​രി​ച്ചു.

ഇ​ന്ദി​ര ഗാ​ന്ധി​യു​ടെ ഛായാ​ചി​ത്ര​ത്തി​ൽ ഭാ​ര​വാ​ഹി​ക​ൾ പു​ഷ്​​പാ​ർ​ച്ച​ന ന​ട​ത്തി.

സെ​ഹ്‌​ല​യി​ൽ സ്ഥി​തി​ചെ​യ്യു​ന്ന ലേ​ബ​ർ ക്യാ​മ്പി​ൽ ഭ​ക്ഷ​ണ കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്​​തു. ച​ട​ങ്ങു​ക​ൾ​ക്ക് ഐ.​ഒ.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബ​ഷീ​ർ അ​മ്പ​ലാ​യി നേ​തൃ​ത്വം ന​ൽ​കി.

അ​നു​സ്​​മ​ര​ണ യോ​ഗ​ത്തി​ൽ ജാ​ഫ​ർ മൈ​താ​നി, സ​ന്തോ​ഷ് ഓ​സ്​​റ്റി​ൻ, തൗ​ഫീ​ഖ് എ. ​ഖാ​ദ​ർ, ഷെ​മി​ലി പി. ​ജോ​ൺ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഖു​ർ​ഷി​ദ് ആ​ലം സ്വാ​ഗ​തം പ​റ​ഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.