മനാമ: ഹെൽത്ത് സുപ്രീം കൗൺസിൽ ചെയർമാൻ ലഫ്.ജനറൽ ഡോ.ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല ആൽ ഖലീഫയുടെ രക്ഷാധികാരിത്വത്തിൽ ബഹ്റൈൻ അന്താരാഷ്ട്ര ഡെൻറൽ സമ്മേളനവും പ്രദർ ശനവും (ഡി.എൽ.എസ് 4 ബഹ്റൈൻ) ശനിയാഴ്ച സമാപിക്കും. ബഹ്റൈൻ ഡെൻറൽ അസോസിയേഷൻ സംഘടിപ്പിക്കുന്ന നാലാം പതിപ്പ് സമ്മേളനവും പ്രദർശനവും ആർട്ട് റൊട്ടാന ഹോട്ടലിലാണ് നടക്കുന്നത്. ബഹ്റൈനിൽനിന്ന് ഒപ്പം ഡി.എൽ. ജി.സി.സി ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽനിന്നുമായി 1000 പ്രതിനിധികളാണ് സമ്മേളനത്തിൽ പെങ്കടുക്കുന്നത്.
ദന്താരോഗ്യവും അതിനൊപ്പം ബന്ധപ്പെട്ട മറ്റു മേഖലകളുമായി ബന്ധപ്പെട്ടുള്ള പരിഷ്കരിച്ച കാര്യങ്ങളും പ്രായോഗിക വിവരങ്ങളും സമ്മേളനത്തിൽ ഇതുവരെ അവതരിപ്പിക്കെപ്പട്ടു. ദന്താരോഗ്യവുമായി ബന്ധപ്പെട്ട് സുപ്രധാനമായ 12 ശിൽപശാലകളും അനുബന്ധമായി നടന്നു. ദന്താരോഗ്യവുമായി ബന്ധപ്പെട്ട പുതിയ പഠനങ്ങളും ഗവേഷണങ്ങളും ചർച്ച ചെയ്യാനും ദന്തചികിത്സയുടെ പുതിയ സാേങ്കതികവിദ്യയും രീതികളും കൂടുതൽ പരിചയപ്പെടുത്താനും സമ്മേളനം വഴിവെച്ചതായാണ് വിദഗ്ധരുടെ നിരീക്ഷണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.