Posted On
date_range Updated On
date_range അന്താരാഷ്ട്ര എയർ ഷോ: വിമാനങ്ങൾ എത്തിത്തുടങ്ങി
മനാമ: നവംബർ ഒമ്പതു മുതൽ 11 വരെ നടക്കുന്ന അന്താരാഷ്ട്ര എയർ ഷോയിൽ പങ്കെടുക്കുന്നതിനുള്ള വിമാനങ്ങൾ എത്തിത്തുടങ്ങി. സഖീർ എയർബേസിൽ നടക്കുന്ന മത്സരത്തിൽ അന്താരാഷ്ട്ര തലത്തിൽ പ്രശസ്തരായ കമ്പനികളും വിമാനങ്ങളും പങ്കെടുക്കുന്നുണ്ട്. യു.എ.ഇയിലെ ഫുർസാൻ ഗ്രൂപ്, സൗദി ഈഗിൾ ഗ്രൂപ്, പാകിസ്താൻ വായുസേനയുടെ വിമാനങ്ങൾ, ഗ്ലോബൽ സ്റ്റാർ ഗ്രൂപ് വിമാനങ്ങൾ തുടങ്ങിയവ എത്തിയിട്ടുണ്ട്.
സഖീർ എയർബേസിൽ ഇവയുടെ പരിശീലനങ്ങൾ നടക്കും. വരുന്ന രണ്ടു ദിവസങ്ങളിലായി കൂടുതൽ വിമാനങ്ങൾ എത്തുമെന്ന് സംഘാടകർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.