മനാമ: അറബ് രാഷ്ട്രങ്ങളുടെ ആഭ്യന്തര കാര്യങ്ങളിലുള്ള ഖത്തർ ഇടപെടല്‍ പ്രതിരോധിക്കണമെന്ന് ചതുര്രാഷ്ട്രങ്ങളിലെ ഇന്‍ഫര്‍മേഷന്‍ മന്ത്രിമാര്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദിവസം ബഹ്‌റൈനില്‍ ചേര്‍ന്ന യു.എ. ഇ, സൗദി, ഈജിപ്ത്, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളിലെ ഇന്‍ഫര്‍മേഷന്‍ മന്ത്രിമാരുടെ യോഗത്തിലാണ് തീവ്രവാദത്തിനെതിരായി സ്വീകരിക്കേണ്ട ഭാവി നിലപാടുകളെക്കുറിച്ച് ചര്‍ച്ച നടന്നത്. ലോകത്തെ ഏറ്റവും വലിയ തീവ്രവാദ രാഷ്ട്രമാണ് ഇറാനെന്ന് അഭിപ്രായപ്പെട്ട യോഗം, അവർക്കെതിരായ അമേരിക്കന്‍ നിലപാടിനെ സ്വാഗതം ചെയ്തു. അറബ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുകയും തീവ്രവാദത്തിലധിഷ്ഠിതമായ നിലപാടിനെ പിന്തുണക്കുകയും ചെയ്യുന്ന രീതിയാണ് വര്‍ഷങ്ങളായി ഖത്തര്‍ പിന്തുടരുന്നത്.
ഖത്തർ പ്രോത്സാഹിപ്പിക്കുന്ന വിദ്വേഷത്തിെൻറ സ്വരങ്ങള്‍ പ്രതിരോധിക്കുകയും മാധ്യമങ്ങൾ വഴിയുള്ള ദുഷ്പ്രചാരണത്തെ തടുക്കുകയും ചെയ്യേണ്ടതുണ്ട്. വിവിധ സമൂഹങ്ങള്‍ക്കിടയില്‍ സഹവര്‍ത്തിത്വത്തിെൻറയും സഹിഷ്ണുതയുടെയും നയം അവലംബിക്കുന്ന രീതിയാണ് പ്രോത്സാഹിപ്പിക്കേണ്ടതെന്നും മന്ത്രിമാര്‍ പറഞ്ഞു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ വിവിധ രാജ്യങ്ങളെ കഷ്ടപ്പെടുത്തുകയാണ്. അതിനെതിരായ നിലപാട് ശക്തമാക്കേണ്ടതുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.